ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് ഷെയിൻ നിഗം വിവാദം ആണ്. വെയിൽ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപെട്ടു ഷെയിൻ നിഗമും അതിന്റെ നിർമ്മാതാവ് ജോബി ജോർജും തമ്മിൽ ഉണ്ടായ പ്രശ്നങ്ങളും അതിനു ശേഷം ഷെയിൻ ഈ ചിത്രം പൂർത്തിയാക്കാൻ സഹകരിക്കുന്നില്ല എന്നും പറഞ്ഞു അതിന്റെ സംവിധായകൻ ശരത് രംഗത്ത് വന്നതുമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയി മാറി. ഈ വിഷയത്തിൽ ഷെയിൻ നിഗമിനെ എതിർത്തും അതുപോലെ തന്നെ ഈ യുവ നടനെ പിന്തുണച്ചും ഒട്ടേറെ പേര് രംഗത്ത് വന്നിട്ടുണ്ട്. അതിലൊരാൾ ആണ് ഇഷ്‌ക് എന്ന ഹിറ്റ് ചിത്രം ഈ യുവ നടനെ വെച്ച് ഒരുക്കിയ അനുരാജ് മനോഹർ. തന്റെ ചിത്രത്തിന് വേണ്ടി ഉറക്കം പോലും വേണ്ടെന്നു വെച്ച് സഹകരിച്ച ഷെയിൻ നിഗത്തെ കുറിച്ചാണ് അനുരാജ് പറയുന്നത്.
അനുരാജ് മനോഹർ ഇട്ട ഫേസ്ബുക് പോസ്റ്റ് ഇപ്രകാരം, “ഈ വർഷം തുടങ്ങുന്നത് 2019 ജനുവരി 1 രാവിലെ 12 Am ഷെയിനിനെ ലേക്ക്ഷോർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത് കൊണ്ടാണ്. ഇഷിക്കിന്റെ 50% ഷൂട്ട് ചെയ്തത് ലേക്ക്ഷോർ ഹോസ്പിറ്റൽ പാർക്കിങ്ങിലായിരുന്നു. 16 ദിവസം നീണ്ടു നിന്ന വളരെ hectic ആയ രാത്രി ഷൂട്ട്. വൈകുന്നേരം 6 മണിക്ക് തുടങ്ങുന്ന ഷൂട്ട് അവസാനിക്കുന്നത് രാവിലെ 6 മണിക്ക് സൂര്യൻ ഉദിക്കുമ്പോഴാണ്. ഇത്തരത്തിൽ ചിത്രീകരണം പുരോഗമിക്കുന്ന വേളയിൽ യൂണിറ്റ് അംഗങ്ങൾ മുഴുവൻ കേക്ക് കട്ടിങിന് ഒരു വശത്ത് തയ്യാറെടുക്കുമ്പോഴാണ് ജാഫർ ഇക്കയും ഷൈൻ ചേട്ടനും ഇടം വലം തിരഞ്ഞ് സച്ചിയെ(ഷെയ്ൻ) ടോർച്ചർ ചെയ്യുന്ന രംഗം ഞങ്ങൾ ചിത്രീകരിക്കുന്നത്. ഷെയിനിന്റെ ക്ലോസ് ഷോട്ടാണ് എടുക്കുന്നത്. ടോർച്ചറിന്റെയും ഉറക്ക ക്ഷീണത്തിന്റെയും ആധിക്യം കൊണ്ട് ഷെയിൻ തലകറങ്ങി വീഴുന്നു. ഞാൻ സാരഥി ചേട്ടനെ വിളിച്ചു. ഷെയിനിനെ ഉറങ്ങാൻ സമ്മതിക്കാത്തതിനാലാണ് ഇത് സംഭവിച്ചതെന്നും, അവനുണ്ടെങ്കിലെ സിനിമ പൂർത്തിയവുകയുള്ളൂ എന്നും അറഞ്ചം പുറഞ്ചം ചീത്തവിളിച്ചു. സിനിമ അഞ്ച് ദിവസത്തേക്ക് ഷെഡ്യൂൾ പാക്ക് ചെയ്തു.
പറഞ്ഞു വരുന്നത്, ക്യാമറയ്ക്ക് പുറകിലുള്ളവരുടെ ആരോഗ്യം പ്രധാനമല്ല എന്നല്ല. സിനിമയുടെ മുഖം അഭിനേതാക്കളാണ് അവരുടെ comfortable ആയ ഒരു പരിസരത്തിൽ മാത്രമേ അവർക്ക് നല്ല ഔട്പുട്ട് ഉണ്ടാക്കാൻ പറ്റുകയുള്ളൂ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അതാണ് ഒരു സംവിധായകനെ സംബന്ധിച്ച് പ്രധാനമായ കാര്യവും. വലിയ പെരുന്നാൾ സിനിമ തുടങ്ങുന്നതിന് മുൻപാണ് ഷെയിൻ ഇഷ്കിന്റെ കരാർ ഒപ്പിടുന്നത്. അത് കഴിഞ്ഞ് നമ്മുടെ സിനിമ. വലിയ പെരുന്നാൾ നൂറ്റി മുപ്പത് ദിവസത്തോളം നീണ്ടത് ഞങ്ങളുടെ പ്ലാനുകൾ താളം തെറ്റിച്ചു. ഇടയിൽ കുമ്പളങ്ങി നൈറ്റ്സ് കയറിവന്നു (ഞങ്ങളെക്കാൾ മുൻപ് കരാർ ഒപ്പിട്ട ചിത്രം) അങ്ങനെ ഷെയ്നിന് വേണ്ടി മാത്രം ഒന്പത് മാസം ഞങ്ങൾ കാത്തിരുന്നു. അതിൽ E4 Entertainment എന്ന production house തന്ന ബാക്ക് സപ്പോർട്ടും മറക്കാൻ പറ്റാത്തതാണ്.
മറ്റാരേക്കാളും സിനിമാ പ്രവർത്തകർ സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. താരങ്ങളുടെ വളരെ പേർസണൽ ആയ കാര്യങ്ങൾ പോലും വർത്തയാകുന്നു,വിമർശനങ്ങൾക്ക് കാരണമാകുന്നു. ഇഷ്കിൽ ജോയിൻ ചെയ്ത ദിവസം മുതൽ 34 ദിവസം ഞങ്ങളോട് വളരെ സൗഹാർദ്ദപരമായാണ് ഷെയിൻ ഇടപെട്ടത്. ആദ്യത്തെ നാല് ദിവസം സംഗതി കുറച്ച് പ്രയാസകരമായിരുന്നു. എടുക്കുന്ന സീനുകളിൽ ഷെയിനിന് confidence പോര എന്നു പറയുന്നു. റീടെക്കുകൾ കൂടുന്നു. അവൻ നിരന്തരം സംശയങ്ങൾ ചോദിക്കുന്നു. ഒരു ടീം ഇടപെടലാണ് ഉണ്ടായത്. വളരെ comfort ആയി അവനെ കാര്യങ്ങൾ ബോധിപ്പിക്കാൻ ഞങ്ങൾക്കായി. അഞ്ചാമത്തെ ദിവസം മുതൽ ഞങ്ങൾ ഒരു കുടുംബമായി. കോട്ടയത്ത് ക്ലൈമാക്സ് എടുക്കുമ്പോൾ (രാത്രി 12 മണിക്ക് കൊച്ചിയിൽ പാക്ക് അപ്പ് വിളിച്ച യൂണിറ്റ് ഉറങ്ങാതെ രാവിലെ കോട്ടയത്ത് എത്തി അതിരാവിലെ ക്ലൈമാക്സ് ഷൂട്ട്) ഷോട്ടിനിടയിൽ അവൻ ഉറങ്ങിപ്പോയിരുന്നു. ഇരുപത്തി നാല് വയസ്സുള്ള ഒരു ചെക്കനാണ് ഷെയിൻ എന്നുപറയുമ്പോൾ തന്നെ ഇരുപത്തി നാലാം വയസ്സിൽ ഇതിലും പക്വമായി കാര്യങ്ങൾ ചെയുന്ന മറ്റു ചിലരെയെങ്കിലും നമുക്കറിയാം. എല്ലാവരും ഒരുപോലെ പെരുമാറണം എന്ന് നിഷ്കർഷിക്കാൻ സാധിക്കില്ലല്ലോ. സോഷ്യൽ മീഡിയയിൽ ഷെയിനിന് എതിരെ വരുന്ന പേർസണൽ അറ്റാക്കുകൾ വേദനിപ്പിക്കുന്നുണ്ട്. പ്രശ്നങ്ങൾ ഒരു ടേബിളിന്റെ ഇരുവശത്തുമിരുന്ന് ബന്ധപ്പെട്ടവർ രമ്യമായി പരിഹരിക്കും എന്ന് വിശ്വസിക്കുന്നു. സിനിമ ആയിരക്കണക്കിന് പേരുടെ ശ്വാസവായുവാണ്. ഓരോ കളങ്കവും വലിയ മുറിപ്പാടുകൾ സൃഷ്‌ട്ടിക്കുന്നുണ്ട്. വ്യക്തിപരമായ കോംപ്ലക്സുകൾ വെടിഞ്ഞ് ഇരു പക്ഷവും സിനിമയ്ക്ക് വേണ്ടി ഒന്നിക്കണം. വലിയ സംവിധായകരുടെ, E4 ന്റേത് അടക്കമുള്ള production കമ്പനികളുടെ സിനിമകൾ ഷെയിനിന്റേതായി വരാനിരിക്കുന്നുമുണ്ട്. ഏവർക്കും പ്രതീക്ഷയുള്ള നന്മയുടെ വാർത്തകൾ പുറത്തുവരട്ടെ. കലാകാരന്മാരുടെ വ്യക്തി ശുദ്ധി പരിശോധിച്ച് ഓഡിറ്റ് ചെയ്യപ്പെടാതിരിക്കട്ടെ, അവരുടേതായ പെർഫോമൻസുകൾ ആഘോഷിക്കപ്പെട്ടട്ടെ. ക്യാമറയ്ക്ക് മുൻപിൽ ജിൽ ജിൽ എന്നിരിക്കണം. ഇഷ്‌കിൽ അത് കാണാനുണ്ടെന്ന് വിശ്വസിക്കുന്നു. എന്ന്, ലോക സിനിമയിലും,ഇന്ത്യൻ സിനിമയിലും വിപ്ലവങ്ങൾ സംഭവിക്കുന്ന കാലത്ത് കടുക് മണിയോളം കുഞ്ഞ് സിനിമ ചെയ്ത സംവിധായകൻ “.
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
This website uses cookies.