[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മാമാങ്കത്തിന് എതിരായ വ്യാജ പ്രചാരണം; സജീവ് പിള്ള അടക്കം 8 പേർക്കെതിരെ പോലീസ് കേസ്

മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കം എന്ന ചിത്രം അടുത്ത മാസം 12 ന് റിലീസ് ചെയ്യും. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിൽ ആയി റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം സംവിധാനം ചെയ്തത് എം പദ്മകുമാറും നിർമ്മിച്ചത് കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയും ആണ്. കുറച്ചു ദിവസങ്ങൾക്കു മുൻപ് സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തി ഈ സിനിമയെ തകർക്കാൻ ചിലർ സംഘടിതമായി ശ്രമിക്കുന്നു എന്ന് പറഞ്ഞു കാവ്യാ ഫിലിംസ് പോലീസിൽ കേസ് ഫയൽ ചെയ്തിരുന്നു. 55 കോടി രൂപ മുതൽ മടക്കി എടുത്ത ഈ ചിത്രത്തിൽ തങ്ങൾക്കു ഏറെ പ്രതീക്ഷകൾ ഉണ്ടെന്നും റിലീസ് ചെയ്യാത്ത ചിത്രം മോശം ആണെന്ന് ചിലർ മനപ്പൂർവം പറഞ്ഞു പരത്തുകയാണ് എന്നായിരുന്നു പരാതി.

ആ പരാതിയിന്മേൽ ഇപ്പോൾ ഈ ചിത്രത്തിന്റെ മുൻ തിരക്കഥാകൃത്തായ സജീവ് പിള്ള അടക്കം ഒൻപതു പേർക്കെതിരെ കേസ് എടുത്തതായി ആണ് റിപ്പോർട്ടുകൾ പറയുന്നത്. സജീവ് പിള്ള ആയിരുന്നു ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചു സംവിധാനം ചെയ്യാൻ ആരംഭിച്ചത്. അതിനു ശേഷം നിർമ്മാതാവുമായുണ്ടായ ചില പ്രശ്നങ്ങൾ മൂലം അദ്ദേഹത്തെ ഈ ചിത്രത്തിൽ നിന്നൊഴിവാക്കിയാണ് എം പദ്മകുമാറിനെ ഈ ചിത്രം സംവിധാനം ചെയ്യാൻ ഉള്ള ചുമതല ഏൽപ്പിച്ചത്. ശങ്കർ രാമകൃഷ്ണൻ ആണ് ഇപ്പോൾ ഈ ചിത്രത്തിന്റെ അവലംബിത തിരക്കഥ രചിച്ചിരിക്കുന്നത്. മമ്മൂട്ടിയോടൊപ്പം ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ, പ്രാചി ടെഹ്‌ലൻ, അനു സിതാര, കനിഹ, സുദേവ് നായർ, തരുൺ അറോറ, സിദ്ദിഖ്, ഇനിയ, മണിക്കുട്ടൻ, മണികണ്ഠൻ ആചാരി എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.