നവാഗതനായ ആർ കെ അജയകുമാർ സംവിധാനം ചെയ്ത ചിത്രമായ ഇസാക്കിന്റെ ഇതിഹാസം ഇന്ന് മുതൽ കേരളത്തിലെ പ്രദർശന ശാലകളിൽ എത്തുകയാണ്. മികച്ച റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് ഇപ്പോൾ പുറത്തു വിട്ടു കഴിഞ്ഞു. സുഭാഷ് കൂട്ടീക്കല്‍, സംവിധായകൻ ആര്‍ കെ അജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ നായക വേഷം ചെയ്തിരിക്കുന്നത് പ്രശസ്ത നടനായ സിദ്ദിഖ് ആണ്. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം സിദ്ദിഖ് നായകനായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇസാക്കിന്റെ ഇതിഹാസം. ഉമാ മഹേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ആര്‍ അയ്യപ്പന്‍ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഭഗത് മാനുവൽ, കലാഭവൻ ഷാജോൺ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്.
ഇതിലെ വില്ലടിച്ചാൻ പാട്ടും അതുപോലെ ഗംഭീര ട്രെയ്‌ലറും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുത്തിരുന്നു. ഗോപി സുന്ദർ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് ടി ഡി ശ്രീനിവാസ് ആണ്. സംജിത് എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ സാജു നവോദയ, അബു സലിം, നസീർ സംക്രാന്തി, നെൽസൺ, ശശി കലിംഗ, സുനിധി, സോനാ, അംബിക മോഹൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. കോമെടിയും റൊമാന്സും ഡ്രാമയും സസ്‌പെൻസും എല്ലാം നിറഞ്ഞ ഒരു ഫാമിലി ത്രില്ലർ ആയാണ് ഇസാക്കിന്റെ ഇതിഹാസം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് തരുന്നത്. ഏതായാലും ഒരു മികച്ച ചിത്രം തന്നെയാവും ഇസാക്കിന്റെ ഇതിഹാസം എന്ന പ്രതീക്ഷയാണ് സിനിമാ പ്രേമികൾ പങ്കു വെക്കുന്നത്.
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.