[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഇത് പുതിയ ചരിത്രം; ചൈനീസ് ഭാഷയിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാവാൻ മരക്കാർ..!

മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ; അറബിക്കടലിന്റെ സിംഹം മലയാള സിനിമയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായാണ് ഒരുങ്ങുന്നത്. ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിൽ ഉള്ള ഈ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആയി അടുത്ത വർഷം മാർച്ചിൽ ആണ് റിലീസ് ചെയ്യാൻ പോകുന്നത്. എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ ചിത്രം ചൈനീസ് ഭാഷയിലും ഡബ്ബ് ചെയ്തു റിലീസ് ചെയ്യും. ചൈനീസ് ഭാഷയിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാകും മരക്കാർ എന്ന് ഉറപ്പായി കഴിഞ്ഞു. ഇതുവരെ ചൈനീസ് സബ്‌ ടൈറ്റിൽസ് ഉപയോഗിച്ചാണ് അവിടെ ഇന്ത്യൻ സിനിമകൾ കൂടുതലും റിലീസ് ചെയ്തു കൊണ്ടിരുന്നത്. എന്നാൽ മുഴുവനായി ചൈനീസ് ഭാഷയിൽ ഡബ്ബ് ചെയ്ത് ഇറക്കുന്ന ഇന്ത്യൻ സിനിമകളുടെ ലിസ്റ്റിൽ എത്തുന്ന ആദ്യ മലയാള സിനിമയായി മരക്കാർ മാറും. ഇതിന്റെ കരാറുകൾ ഒപ്പു വെക്കാൻ മോഹൻലാലും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും ചൈനയിൽ എത്തിയിരുന്നു.

മരക്കാർ ചൈനയിൽ റിലീസ് ചെയ്യുന്നതിനുള്ള കരാർ ഷാൻസോങ് പ്രൊവിൻസ് ഫിലിം ബ്യുറോ മന്ത്രി ചെങ് ഷോത്തിയൻ ഒപ്പു വെച്ചു കഴിഞ്ഞു. മാത്രമല്ല ആശീർവാദ് സിനിമാസും ആയി സഹകരിച്ചു ചൈനയിൽ സിനിമകൾ റിലീസ് ചെയ്യാൻ ഉള്ള കരാർ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും ചൈനയിലെ നിർമ്മാതാക്കളും തമ്മിലും ഒപ്പു വെച്ചു. മലയാള സിനിമയ്ക്കു ലോക വിപണി തുറന്നു കൊടുത്ത മോഹൻലാൽ അത് കൂടുതൽ വലുതാക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇപ്പോൾ ഏറ്റവും വലിയ വിദേശ മാർക്കറ്റ് ഉള്ള മലയാള നടൻ ആണ് മോഹൻലാൽ. ചൈനയിൽ നടന്ന ചലചിത്രോത്സവത്തിൽ മോഹൻലാലിനെ ആദരിക്കുകയും ചെയ്തു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.