[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ആരാധകരെ ആവേശത്തിലാഴ്ത്തി ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി..!

ആദി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ പ്രണവ് മോഹൻലാൽ നായകനായ രണ്ടാമത്തെ ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ഈ ചിത്രത്തിന്റെ കിടിലൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ എത്തി കഴിഞ്ഞു. ആരാധകർക്ക് ആവേശം സമ്മാനിക്കുന്ന ഒരു പോസ്റ്റർ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. രാമലീലക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഈ ചിത്രം മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം ആണ് നിർമ്മിക്കുന്നത്. ആദിയിൽ നിന്ന് വ്യത്യസ്തമായ ഒരു ലുക്കിൽ ആണ് പ്രണവ് ഈ ചിത്രത്തിൽ എത്തുന്നത്. ആദിയിലെ പോലെ തന്നെ ഇതിലും പ്രണവിന്റെ കിടിലൻ സ്റ്റണ്ട് രംഗങ്ങൾ ഉണ്ടാകും എന്നാണ്  റിപ്പോർട്ടുകൾ  പറയുന്നത്.


First Look of Irupathiyonnaam Noottaandu

സർഫിങ്ങിലെ വിസ്മയ കാഴ്ചകൾ നമ്മുക്ക് സമ്മാനിക്കാനാണ് പ്രണവ് മോഹൻലാൽ ഈ ചിത്രത്തിലൂടെ ഒരുങ്ങുന്നത് എന്നാണ് സൂചന. കൂടാതെ പീറ്റർ ഹെയ്‌ൻ ഒരുക്കുന്ന സ്റ്റണ്ട് രംഗങ്ങൾ വേറെയും. ഇൻഡോനേഷ്യയിലെ ബാലിയിൽ പോയി സർഫിങ് പഠിച്ച പ്രണവിന്റെ കിടിലൻ  സർഫിങ് രംഗങ്ങൾ ആവും ഈ അരുൺ ഗോപി ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. അരുൺ ഗോപി തന്നെ തിരക്കഥ രചിച്ച ഈ ചിത്രം  അടുത്ത വർഷം ജനുവരിയിൽ റിലീസ് ചെയ്യാൻ പാകത്തിനാണ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുന്നത്. മനോജ് കെ ജയൻ, കലാഭവൻ ഷാജോൺ, ധർമജൻ ബോൾഗാട്ടി, ജി സുരേഷ് കുമാർ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖമായ റേച്ചൽ ആണ് നായികാ വേഷത്തിൽ എത്തുന്നത്. ഡ്യൂപ് ഇല്ലാതെ വിസ്മയിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ ആയിരുന്നു ആദി എന്ന ജീത്തു ജോസെഫ് ചിത്രത്തിന് വേണ്ടി പ്രണവ് കാഴ്ച വെച്ചത് എന്നത് കൊണ്ട് തന്നെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഫൈറ്റ് രംഗങ്ങളെ കുറിച്ചും വമ്പൻ പ്രേക്ഷക പ്രതീക്ഷയാണ് ഉള്ളത്. 

webdesk

Recent Posts

വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകും മുമ്പ് “യുണൈറ്റഡ് കിങ്ഡം ഓഫ് കേരള” (UKOK) ഒന്ന് കാണുക : ബഹുമാനപ്പെട്ട എം.പി N.Kപ്രേമചന്ദ്രൻ

ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…

3 days ago

കേരളത്തിന്റെ കഥ പറയുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള; റിവ്യൂ വായിക്കാം

ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…

7 days ago

യുവപ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരളം ഇന്ന് മുതൽ

പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…

1 week ago

UK.OK (യുണൈറ്റഡ് കിങ്ഡം ഓഫ് കേരള) നാളെ മുതൽ തീയേറ്ററുകളിൽ ,ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…

1 week ago

മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…

2 weeks ago

“ഡിഡി നെക്സ്റ്റ് ലെവൽ”തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ, ജൂൺ 13 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു “

എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…

2 weeks ago

This website uses cookies.