ജനപ്രിയനായകൻ ദിലീപും സംവിധായകൻ ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന കോടതി സമക്ഷം ബാലൻ വക്കിലിന്റെ ടീസറിന് സോഷ്യൽ മീഡിയയിൽ ഗംഭീര വരവേൽപ്. 24 മണിക്കൂറിനുള്ളിൽ ടീസർ കണ്ടവരുടെ എണ്ണം 10 ലക്ഷം കഴിഞ്ഞു.പാസഞ്ചറിന് ശേഷം ദിലിപ് വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്.വിക്കുള്ള കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്ന ദിലീപ് വീണ്ടും കുടുംബ പ്രേക്ഷകരെ കൈയ്യിലെടുക്കാനുള്ള വകയുമായാണ് എത്തുന്നതെന്ന് ടീസർ ദൃശ്യങ്ങൾ പറയുന്നു.
പ്രമുഖ ബോളിവുഡ് നിർമ്മാണ കമ്പനിയായ വയകോം 18 മോഷൻ പിക്ചേർസ് ചിത്രം നിർമ്മിച്ചു കൊണ്ട് മലയാളത്തിലേയക്ക് അരങ്ങേറുകയാണ്. പ്രിയാ ആനന്ദ്, മംമത മോഹൻദാസ്, പ്രയാഗ മാർട്ടിൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ.കൂടാതെ സൈജു കുറുപ്പ്, അജു വർഗീസ്, ബിന്ദു പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.
പുതുവർഷത്തിന്റെ ആദ്യം റിലിസിന് ഒരുങ്ങുന്ന ചിത്രം ആരാധകർക്കിടയിൽ വലിയ പ്രത്യാശയാണ് ഇതിനോടകം സൃഷ്ടിച്ചിരിക്കുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകാൻ തയ്യാറാവുന്ന ജനപ്രിയന്റ വലിയൊരു തിരിച്ചുവരവ് തന്നെയാകും ചിത്രം.കോടതി സമക്ഷം ബാലൻ വക്കീൽ കൂടാതെ പറക്കും പപ്പൻ, പ്രൊഫസർ ഡിങ്കൻ തുടങ്ങി ദിലീപ് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
അഖിൽ ജോർജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഷമീർ മുഹമ്മദ് നിർവ്വഹിച്ചിരിക്കുന്നു. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറും രാഹുൽ രാജും ചേർന്നാണ്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.