മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക് ആയ നിമിർ ആണ് പ്രിയദർശൻ സംവിധാനം ചെയ്ത പുതിയ ചിത്രം. ഈ മാസം 26 നു നിമിർ പ്രദർശനം ആരംഭിക്കുകയാണ്. തന്റെ അടുത്ത ചിത്രം മലയാളത്തിൽ ആയിരിക്കുമെന്നും ഒരിക്കൽ കൂടി കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ തന്നെ ആയിരിക്കും അതിൽ നായകൻ എന്നും പ്രിയദർശൻ പറഞ്ഞു കഴിഞ്ഞു. മോഹൻലാലിനെ നായകനാക്കി താൻ ഒരുക്കുന്ന കുഞ്ഞാലി മരക്കാർ ജൂലൈയിൽ പ്രഖ്യാപിക്കുമെന്നും പ്രിയൻ വനിതാ ഓൺലൈൻ മാഗസിന് കഴിഞ്ഞ ദിവസം അനുവദിച്ച ഇന്റർവ്യൂവിൽ പറഞ്ഞു. നേരത്തെ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവൻ കുഞ്ഞാലി മരക്കാർ എന്നൊരു ചിത്രം അനൗൺസ് ചെയ്തിരുന്നു. ഓഗസ്റ്റ് സിനിമാസ് ആണ് ഈ ചിത്രം നിർമ്മിക്കും എന്ന് പറഞ്ഞിരുന്നത്. അവർക്കു ജൂൺ വരെ ആ ചിത്രം ആരംഭിക്കാൻ സമയം ഉണ്ടെന്നും, അതിനുള്ളിൽ അവർ തങ്ങളുടെ ചിത്രം ആരംഭിച്ചില്ലെങ്കിൽ താൻ തന്റെ മോഹൻലാൽ പ്രൊജക്ടുമായി മുന്നോട്ടു പോവും എന്നും പ്രിയദർശൻ പറയുന്നു.
ഈ സിനിമ ചെയ്യാൻ ചരിത്രം ആഴത്തിൽ അറിയേണ്ടത് ഉണ്ടെന്നും അദ്ദേഹത്തെ കുറിച്ചുള്ള ഗവേഷണം നടന്നു കൊണ്ടിരിക്കുകയാണ് എന്നും പ്രിയദർശൻ പറഞ്ഞു. യഥാർത്ഥ സംഭവങ്ങളും ഭാവനയും കലർത്തിയായിരിയ്ക്കും തന്റെ ചിത്രം കഥ പറയുക എന്ന് പ്രിയൻ പറഞ്ഞു. ആ കാലഘട്ടത്തിലെ പല വിവരങ്ങളും ലഭ്യമല്ല എന്നതിനാൽ വളരെ വെല്ലുവിളി നിറഞ്ഞ ഒരു സിനിമ ആയിരിക്കും ഇതെന്നും പ്രിയൻ പറയുന്നു.
മമ്മൂട്ടിയെ നായകനാക്കി പ്രഖ്യാപിച്ചിരിക്കുന്ന കുഞ്ഞാലി മരക്കാർ രചിച്ചിരിക്കുന്നത് ടി പി രാജീവനും ശങ്കർ രാമകൃഷ്ണനും ആണ്. അതിന്റെ ഒരു ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടിരുന്നു. എന്നാൽ ചിത്രീകരണം സംബന്ധിച്ച കാര്യങ്ങൾ ഇതുവരെ ഒരു തീരുമാനവും ആയിട്ടില്ലാത്ത സാഹചര്യത്തിൽ ആണ് പ്രിയദർശൻ തന്റെ ചിത്രം തുടങ്ങാൻ ഉള്ള പ്ലാനുമായി മുന്നോട്ടു പോകുന്നത്.
സന്തോഷ് ടി കുരുവിള ആയിരിക്കും പ്രിയദർശൻ- മോഹൻലാൽ ചിത്രം നിർമ്മിക്കുക. അദ്ദേഹം തന്നെയാണ് മോഹൻലാലിൻറെ പുതിയ ചിത്രവും നിർമ്മിക്കുന്നത്. അജോയ് വർമയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.