[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കരുത്തുറ്റകഥാപാത്രങ്ങളായി ഉണ്ണി മുകുന്ദനും ഗോകുൽ സുരേഷും; ‘ഇര’ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ് എന്നിവരെ നായകകഥാപാത്രങ്ങളാക്കി നവാഗതനായ സൈജു എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇര’. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഉണ്ണി മുകുന്ദന്റെയും ഗോകുൽ സുരേഷിന്റെയും മുഖത്തിന്റെ പകുതി ഭാഗങ്ങൾ പ്രത്യേകരീതിയിൽ ചിത്രീകരിച്ചുകൊണ്ടാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. കരുത്തുറ്റകഥാപാത്രങ്ങളെയാണ് ഇരുവരും ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നാണ് സൂചന. ‘സ്റ്റോറി ഓഫ് ആൻ അക്യൂസ്‌ഡ്‌’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.

ചെയ്യാത്ത കുറ്റത്തിന് പോലീസ് കുറ്റവാളിയാക്കുന്ന ഒരു യുവാവിന്‍റെ കഥയാണ് സിനിമയുടെ പ്രമേയമെന്നും ഇതിനെതിരെയുള്ള യുവാവിന്‍റെ പോരാട്ടവും ഒരു സ്ത്രീയുടെ പ്രതികാരവും സിനിമയിൽ വിഷയമാകുന്നുണ്ടെന്നാണ് സൂചന. ഉണ്ണി മുകുന്ദനും ഗോകുൽ സുരേഷും ഇതിനു മുൻപ് മമ്മൂട്ടി നായകനായെത്തിയ ‘മാസ്റ്റർപീസി’ൽ ഒരുമിച്ചു അഭിനയിച്ചിരുന്നു. ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഇര’. ഇവരോടൊപ്പം മിയ, ലെന, നിരഞ്ജന നീരജ, മറീന, അലൻസിയർ, ശങ്കർ രാമകൃഷ്ണൻ, കൈലാസ്‌ തുടങ്ങി മുപ്പതോളം താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സംവിധായകൻ വൈശാഖും തിരക്കഥാകൃത്തു ഉദയ കൃഷ്ണയും ചേർന്ന് ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് ‘ഇര’. നവീൻ ജോൺ ആണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം സുധീർ സുരേന്ദ്രൻ നിർവഹിക്കുന്നു. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.