മക്കൾ സെൽവൻ വിജയ് സേതുപതി പരസ്യമായി തന്നെ പൊതു വേദിയിൽ വെച്ച് തുറന്നു പറഞ്ഞിട്ടുള്ള കാര്യമാണ് താൻ മോഹൻലാലിന്റെ ഒരു കടുത്ത ആരാധകൻ ആണെന്ന കാര്യം. ഇപ്പോഴിതാ ഒരിക്കൽ കൂടി വിജയ് സേതുപതിയുടെ മോഹൻലാൽ ആരാധന പുറത്തു വന്ന സംഭവം വിശദീകരിക്കുകയാണ് മലയാള സിനിമയിലെ ഏറ്റവും തിരക്കേറിയ പ്രൊഡക്ഷൻ കോൺട്രോളർമാരിൽ ഒരാളായ സിദ്ധു പനക്കൽ. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആ സംഭവം വിവരിക്കുന്നത്. ഇന്ന് രാവിലെ രാമോജി റാവു ഫിലിം സിറ്റിയിൽ കുഞ്ഞാലി മരക്കാർ സെറ്റിന് പുറത്തു ലാലേട്ടനെ കാത്തു നിന്ന സിദ്ധു ആകസ്മികമായാണ് പ്രശസ്ത ഫൈറ്റ് മാസ്റ്റർ അനൽ അരശിനെ കാണുന്നത്. വിജയ് സേതുപതിയുടെ ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനു ആണ് അദ്ദേഹം അവിടെ എത്തിയത്. മാസ്റ്റർ സിദ്ധു പനക്കലിനെയും വിളിച്ചു കൊണ്ട് വിജയ് സേതുപതി ചിത്രത്തിന്റെ സെറ്റിൽ എത്തി.
വിജയ് സേതുപതിയെ പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു.
മോഹൻലാലിന്റെ പടത്തിന്റെ ഷൂട്ടിംഗ് ആണ് അവിടെ നടക്കുന്നത് എന്ന് പറഞ്ഞപ്പോൾ വിജയ് സേതുപതി പറഞ്ഞത് തനിക്കു ഉടനെ ലാലേട്ടനെ കാണണം എന്നും താൻ അദ്ദേഹത്തിന്റെ കടുത്ത ആരാധകൻ ആണെന്നുമാണ്. ലാലേട്ടൻ ഇപ്പോൾ ഫ്രീ ആണെന്നും അദ്ദേഹത്തെ കാരാവാനിൽ പോയി കാണാം എന്നും പറഞ്ഞപ്പോൾ വിജയ് സേതുപതി പറഞ്ഞത് തനിക്കു അദ്ദേഹം അഭിനയിക്കുന്നത് കാണണം എന്നും അഭിനയത്തിന്റെ സർവകലാശാലയാണ് അദ്ദേഹം എന്നുമാണ്. അതിനു ശേഷം സെറ്റിൽ ചെന്ന് ലാലേട്ടൻ അഭിനയിക്കുന്നത് കണ്ടിട്ടുമാണ് വിജയ് സേതുപതി മടങ്ങിയത്. നേരിട്ടും പ്രിയദർശനൊപ്പം മോണിറ്ററിനു മുന്നിൽ ഇരുന്നും വിജയ് സേതുപതി ലാലേട്ടന്റെ അഭിനയം കണ്ടു. മറ്റു ഭാഷകളിലെ നടന്മാർക്ക് കണ്ടു പഠിക്കാൻ ഒരു അഭിനേതാവ് നമ്മുടെ ഭാഷയിലും ഉണ്ടായി എന്നതോർത്തു ഓരോ മലയാളിക്കും അഭിമാനിക്കാം എന്നും സിദ്ധു പനക്കൽ പറയുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.