[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

കലാഭവൻ മണിക്ക് ഓർമ്മ പൂക്കളുമായി മലയാള സിനിമാ ലോകം..!

മലയാള സിനിമാ പ്രേക്ഷകരുടെ പ്രീയപ്പെട്ട കലാഭവൻ മണി ഓർയായിട്ടു ഇപ്പോൾ 3 വർഷം കഴിഞ്ഞിരിക്കുകയാണ്. മൂന്നു വർഷം മുൻപ് മാർച്ച് ആറിനു ആണ് കരൾ രോഗം മൂർചിച്ചു കലാഭവൻ മണി നമ്മളോട് വിട പറഞ്ഞത്. ഇന്ന് തങ്ങളുടെ പ്രീയപ്പെട്ട മണിക്ക് ഓർമ പൂക്കൾ അർപ്പിക്കുകയാണ്  മലയാള സിനിമാ ലോകം. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, മെഗാ സ്റ്റാർ മമ്മൂട്ടി, ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ എന്നിവർ തങ്ങളുടെ സോഷ്യൽ മീഡിയാ പേജുകളിലൂടെ കലാഭവൻ മണിക്ക് ഓർമ്മ പൂക്കൾ അർപ്പിച്ചു. മലയാള സിനിമയിലെ ഏവരുടെയും പ്രീയപ്പെട്ടവൻ ആയിരുന്നു കലാഭവൻ മണി. മോഹൻലാലിന്റെ സഹായത്തോടെ കൊച്ചിയിലെ അമൃതാ ഹോസ്പിറ്റലുമായി സഹകരിച്ചു മണിയുടെ കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയക്കുള്ള നീക്കങ്ങൾ പുരോഗമിക്കവേ ആണ് മണിയുടെ അന്ത്യം സംഭവിച്ചത്.

ചലക്കുടിക്കാരൻ ആയ മണി നാട്ടുകാരുടെ ഏത് കാര്യത്തിനും ഒപ്പം നിന്നിരുന്ന അവരുടെ സ്വന്തം മണി ചേട്ടൻ ആയിരുന്നു. മിമിക്രിയിലൂടെയും നാടൻ പാട്ടുകളിലൂടെയും ആദ്യം പ്രേക്ഷക ശ്രദ്ധ നേടിയ മണി വളരെ വേഗമാണ് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളായി മാറിയത്. ആദ്യം ഹാസ്യ നടൻ ആയി രംഗത്ത് വന്ന മണി പിന്നീട് സഹനടനും നായകനും വില്ലനുമെല്ലാമായി മലയാള സിനിമയിൽ താരമായി. മലയാളത്തിന് പുറമെ തമിഴ് ഉൾപ്പെടെയുള്ള തെന്നിന്ത്യൻ ഭാഷകളിലും വില്ലൻ വേഷങ്ങൾ ചെയ്ത് മണി നിറഞ്ഞു നിന്നു. ദേശീയ തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ട പ്രകടനങ്ങൾ കാഴ്ച്ച വെച്ച ഈ അതുല്യ താരത്തെ ഒരിക്കൽ കൂടി ഓർത്തെടുക്കുകയാണ് ഇന്നു മലയാള സിനിമാ ലോകവും പ്രേക്ഷകരും.

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

18 mins ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 day ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.