സിഐഡി മൂസ എന്ന ദിലീപ് ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചയാളാണ് ജോണി ആന്റണി. സൂപ്പർ ഹിറ്റായി മാറിയ ആ ചിത്രത്തിന് ശേഷം ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ജോണി ആന്റണി കൂടുതൽ ചിത്രങ്ങൾ ചെയ്തതും ദിലീപ്, മമ്മൂട്ടി എന്നിവരെ വെച്ചാണ്. അതിനു ശേഷം നടനായും സിനിമയിൽ അരങ്ങേറ്റം കുറിച്ച ജോണി ആന്റണി ഇന്ന് മലയാള സിനിയിലെ ഏറ്റവും തിരക്കുള്ള ഹാസ്യ താരങ്ങളിൽ ഒരാളാണ്. ഹാസ്യത്തിനൊപ്പം സ്വഭാവ നടനായി സീരിയസ് റോളുകളിലും ജോണി ആന്റണി ഇപ്പോൾ പ്രത്യക്ഷപ്പെടുന്നുണ്ട്. മഴവിൽ മനോരമ അവാർഡിന്റെ ഏറ്റവും പുതിയ എഡിഷനിൽ, മികച്ച എന്റെർറ്റൈനെർ എന്ന പുരസ്‍കാരം തേടിയെത്തിയതും ജോണി ആന്റണിയെയാണ്. അവിടെ വെച്ച് അവാർഡ് സ്വീകരിക്കവേ, തനിക്കു മമ്മുക്കയുടെ ഡേറ്റ് ഉണ്ടെന്നും, അഭിനയിച്ചില്ലെങ്കിൽ സംവിധാനം ചെയ്തതായാലും താൻ ജീവിക്കുമെന്നും വളരെ സരസമായി ജോണി ആന്റണി പറയുന്ന വീഡിയോ ശ്രദ്ധ നേടുകയാണ്.
മമ്മൂട്ടി നായകനായ പട്ടണത്തിൽ ഭൂതം 2 ജോണി ആന്റണി ചെയ്യുമെന്ന് വാർത്തകൾ വന്നിരുന്നു. മമ്മൂട്ടി തന്നെയാണ് ആ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് തന്നോട് ചോദിച്ചതെന്നും ജോണി ആന്റണി വെളിപ്പെടുത്തിയിരുന്നു. അതുപോലെ ദിലീപ് സമ്മതിച്ചാൽ, സി ഐ ഡി മൂസക്കും രണ്ടാം ഭാഗം ഉണ്ടാകുമെന്നും ജോണി ആന്റണി പറഞ്ഞിട്ടുണ്ട്. അതിന്റെ ആലോചനകൾ നടക്കുകയാണെന്നും അദ്ദേഹം പറയുന്നു. തുറുപ്പുഗുലാൻ, പട്ടണത്തിൽ ഭൂതം, താപ്പാന, തോപ്പിൽ ജോപ്പൻ എന്നിവയാണ് ജോണി ആന്റണി- മമ്മൂട്ടി ടീമിൽ നിന്നും വന്ന ചിത്രങ്ങൾ. സി ഐ ഡി മൂസ, കൊച്ചീ രാജാവ്, ഇൻസ്‌പെക്ടർ ഗരുഡ് എന്നിവയാണ് ദിലീപുമായി ചേർന്ന് ജോണി ആന്റണി ചെയ്ത ചിത്രങ്ങൾ.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.