മലയാളത്തിന്റെ പ്രീയപ്പെട്ട യുവതാരങ്ങളിലൊരാളായ സണ്ണി വെയ്ൻ വീണ്ടും പോലീസ് കഥാപാത്രമായി എത്തുന്ന ചിത്രമാണ് വേല. ഇതിലെ സണ്ണി വെയ്‌ന്റെ ലുക്ക് പുറത്തു വിട്ടു കൊണ്ടുള്ള പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ഇതിലെ ഷെയ്ൻ നിഗമിന്റെ ലുക്കും റിലീസ് ചെയ്തത്. ഷെയ്ൻ നിഗമും പോലീസ് കഥാപാത്രമായാണ് ഇതിലഭിനയിക്കുന്നത്. തന്റെ കരിയറിലെ തന്നെ ആദ്യ പോലീസ് വേഷമാണ് ഷെയ്ൻ നിഗം ഈ ചിത്രത്തിലവതരിപ്പിക്കുന്നത്. പോലീസ് യൂണിഫോമിലുള്ള ഈ നടന്റെ ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. സണ്ണി വെയ്നെ ഈ വർഷം രാജീവ് രവിയുടെ കുറ്റവും ശിക്ഷയുമെന്ന ചിത്രത്തിലും നമ്മൾ പോലീസ് കഥാപാത്രമായി കണ്ടിരുന്നു. സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് നിർമ്മിക്കുന്ന വേല എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തത് മമ്മൂട്ടിയാണ്.
ശ്യാം ശശി സംവിധാനം ചെയ്യുന്ന ഈ ചിത്രം, ക്രൈം ഡ്രാമാ ഗണത്തിൽപെടുത്താവുന്ന ഒരു ചിത്രമാണ്. എം സജാസ് തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ സഹനിർമ്മാതാവായി എത്തുന്നത്, ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബാദുഷയാണ്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ പുഴു എന്ന ചിത്രമാണ് സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് തൊട്ടു മുൻപ് നിർമ്മിച്ച ചിത്രം. പാലക്കാടുള്ള ഒരു പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് വേല നമ്മുടെ മുന്നിലെത്തിക്കുക. സിദ്ധാർഥ് ഭരതനും അഥിതി ബാലനുമാണ് ഇതിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. വിക്രം വേദ, കൈദി, ഒടിയൻ എന്നീ വമ്പൻ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തമിഴ് സംഗീത സംവിധായകൻ സാം സി എസ് സംഗീത സംവിധാനം നിർവഹിക്കുന്ന വേലക്ക് ഛായാഗ്രഹണം നിർവഹിക്കുന്നത് സുരേഷ് രാജൻ, എഡിറ്റിംഗ് ചെയ്യുന്നത് മഹേഷ് ഭുവനേന്ദ് എന്നിവരാണ്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.