[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സ്വപ്നങ്ങൾ തുന്നിച്ചേർത്ത് ബഷീറും ആമിറയും; ഡിയർ വാപ്പി ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

ക്രൗൺ ഫിലിംസിന്റെ ബാനറിൽ ഷാൻ തുളസീധരൻ രചനയും സംവിധാനവും നിർവഹിച്ച പുതിയ ചിത്രമായ ഡിയർ വാപ്പിയുടെ ഷൂട്ടിംഗ് ഇന്നാരംഭിച്ചു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. നേരത്തെ റിലീസ് ചെയ്ത ഇതിന്റെ ടൈറ്റിൽ പോസ്റ്റർ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അതുപോലെ തന്നെ സംഗീതത്തിന് പ്രാധാന്യമുള്ള ഈ ചിത്രത്തിലെ ഗാനങ്ങളെ കുറിച്ച് പുറത്തു വന്ന റിപ്പോർട്ടുകളും ശ്രദ്ധ നേടിയിരുന്നു. മലയാളി പ്രേക്ഷകരുടെ പ്രീയപ്പെട്ട നടനും സംവിധായകനുമായ ലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ, തിങ്കളാഴ്ച നിശ്ചയം ഫെയിം അനഘ നാരായണനും കേന്ദ്ര കഥാപാത്രമായി എത്തുന്നു. ഒരുപാട് സ്വപ്നങ്ങളുമായി ജീവിക്കുന്ന തയ്യൽക്കാരനായ ബഷീറിന്റെയും മോഡലായ മകൾ ആമിറയുടെയും ജീവിത കഥയാണ് ഈ ചിത്രം നമ്മുടെ മുന്നിലെത്തിക്കാൻ പോകുന്നത്.

യുവ താരവും മണിയൻ പിള്ള രാജുവിന്റെ മകനുമായ നിരഞ്ജ് മണിയൻപിള്ള രാജു, വെയിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ശ്രീരേഖ, ശശി എരഞ്ഞിക്കൽ, മണിയന്‍പിള്ള രാജു, ജഗദീഷ്, അപ്പുണ്ണി ശശി, നിര്‍മല്‍ പാലാഴി, ഉണ്ണി രാജ, സുനില്‍ സുഖദ, ചെമ്പില്‍ അശോകന്‍, സാവിത്രി ശ്രീധരന്‍, ബാലന്‍ പാറക്കല്‍, നീന കുറുപ്പ്, അഭിറാം, രഞ്ജിത്ത് ശേഖര്‍, രാകേഷ് മുരളി, ജയകൃഷ്ണന്‍ എന്നിവരും ഇതിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. കൈലാസ് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് പാണ്ടി കുമാർ, എഡിറ്റ് ചെയ്യാൻ പോകുന്നത് ലിജോ പോൾ എന്നിവരാണ്. പ്രവീൺ വർമ്മയാണ് ഈ ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിർവഹിക്കുന്നത്. എം ആർ രാജാകൃഷ്ണൻ ഈ ചിത്രത്തിന് വേണ്ടി ശബ്ദ മിശ്രണം നിർവഹിക്കുമ്പോൾ, ഇതിനു വേണ്ടി അജയ് മാങ്ങാട് കലാസംവിധാനവും, റഷീദ് അഹമ്മദ്‌ ചമയവുമൊരുക്കുന്നു. ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരാണ് ഡിയർ വാപ്പിയിലെ ഗാനങ്ങൾക്ക് വേണ്ടി വരികൾ രചിച്ചത്. അഞ്ചു ഗാനങ്ങളാണ് ഇതിലുള്ളതെന്നും, അഞ്ചും വ്യത്യസ്ത ശൈലിയിലുള്ള ഗാനങ്ങളാണെന്നും കൈലാസ് മേനോൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. തലശ്ശേരി, മാഹി, മൈസൂർ, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രം ഷൂട്ട് ചെയ്യുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.