ഇപ്പോൾ സോഷ്യൽ മീഡിയയിൽ എവിടെ നോക്കിയാലും ധ്യാൻ ശ്രീനിവാസൻ നിറഞ്ഞു നിൽക്കുകയാണ്. തന്റെ ഏറ്റവും പുതിയ ചിത്രമായ ഉടലിന്റെ പ്രമോഷന്റെ ഭാഗമായാണ് ഒട്ടേറെ യൂട്യൂബ് ചാനലുകൾക്കും മാധ്യമങ്ങൾക്കും അദ്ദേഹം അഭിമുഖങ്ങൾ നൽകിയത്. ആ അഭിമുഖങ്ങളിൽ അദ്ദേഹം തന്റെ സ്വതസിദ്ധമായ നർമ്മം കലർത്തി പറയുന്ന രസകരമായ കാര്യങ്ങളും വെളിപ്പെടുത്തലുകളുമെല്ലാം സോഷ്യൽ മീഡിയ മുഴുവൻ ആഘോഷിക്കുകയാണിപ്പോൾ. ഏതായാലും ഓണ്ലുക്കേഴ്‌സ് മീഡിയക്ക് നൽകിയ അഭിമുഖത്തിലും ധ്യാൻ ശ്രീനിവാസൻ തന്റെ ഏറ്റവും രസകരമായ മനസ്സോടെയാണ് സംസാരിച്ചത്. ഇന്ന് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടനാണോ ധ്യാൻ ശ്രീനിവാസൻ എന്ന അവതാരകന്റെ ചോദ്യത്തിനദ്ദേഹം നൽകിയതും തമാശകൂട്ടികലർത്തിയുള്ള മറുപടിയാണ്.
നിലവിൽ 22 ചിത്രങ്ങൾ കൂടി തന്റേതായി വരാനുണ്ടെന്ന് ധ്യാൻ പറയുന്നു. ലോക്ക് ഡൗണ് സമയത്ത് കമ്മിറ്റ് ചെയ്‌ത ചിത്രങ്ങളാണധികവുമെന്നാണ് ധ്യാൻ പറയുന്നത്. 2 കോടിയിൽ താഴെ ചിലവാക്കിയൊരുക്കുന്ന ചിത്രങ്ങളുടെ സൂപ്പർസ്റ്റാർ എന്നു അദ്ദേഹം തമാശക്ക് സ്വയം വിശേഷിപ്പിക്കുന്നുണ്ട്. ഈ ചിത്രങ്ങളെല്ലാം ചെയ്ത് കഴിഞ്ഞു മിക്കവാറും ഉടനെ തന്നെ ഫീൽഡ് ഔട്ടാവുമെന്നും ധ്യാൻ സരസമായി പറയുന്നു. കൂടുതലും നമ്മുക്കറിയാവുന്ന, നമ്മുടെ സുഹൃത്തുക്കളുടെ തന്നെ ചിത്രങ്ങളാണെന്നും ധ്യാൻ വെളിപ്പെടുത്തുന്നു. അടുപ്പിച്ചടുപ്പിച്ചാണ് ഇപ്പോൾ ധ്യാനഭിനയിക്കുന്ന ചിത്രങ്ങൾ പ്രഖ്യാപിക്കുന്നതും റിലീസിന് വരുന്നതും. അതുകൊണ്ടാണ് അഭിമുഖങ്ങളിൽ കൂടുതൽ പ്രത്യക്ഷപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലഭിനയിച്ചു വെറുപ്പിക്കാതെ കൂടുതൽ അഭിമുഖങ്ങൾ ചെയ്യൂ എന്നും, അതാണ് തന്റെ സിനിമയേക്കാൾ രസമെന്നും പറയുന്ന ആളുകളുണ്ടെന്നും ധ്യാൻ ശ്രീനിവാസൻ സരസമായി പറയുന്നതുമിപ്പോൾ വൈറലാണ്. ധ്യാനിനൊപ്പം ഇന്ദ്രൻസ്, ദുർഗാ കൃഷ്ണ എന്നിവരുമഭിനയിച്ച ഉടലെന്ന ചിത്രം മേയ് ഇരുപതിന് റിലീസ് ചെയ്യുകയാണ്.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.