[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

സിംഹാസനം ഒന്നും എനിക്ക് വേണ്ട, ഒരു ബെഞ്ച് തന്നെ ധാരാളം; ചിരിപടർത്തി മമ്മൂട്ടിയുടെ പ്രസംഗം..!

കഴിഞ്ഞ ദിവസം മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി ഒരു പ്രസംഗത്തിനിടെ പറഞ്ഞ വാചകങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. തിരുവനന്തപുരം കേസരി പ്രസ്‌ ക്ലബ്ബ് സംഘടിപ്പിച്ച കേസരി ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടന വേദിയിലാണ് മമ്മൂട്ടിയുടെ പ്രസംഗം ഉണ്ടായതു. സത്യന്റെ സിംഹാസനം അലങ്കരിക്കാൻ കഴിവുള്ള മലയാളത്തിലെ മറ്റൊരു നടൻ എന്ന് അവിടെ വെച്ച് മമ്മൂട്ടിയെ വിശേഷിപ്പിച്ചപ്പോൾ തനിക്കു സിംഹാസനം ഒന്നും വേണ്ടെന്നും തനിക്ക് അനുവദിക്കപ്പെട്ട ഒരു ബെഞ്ചെങ്കിലും ഇവിടെ എക്കാലവും ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ. സദസ്സിൽ ഏറെ ചിരി പടർത്തിയ മമ്മൂട്ടിയുടെ ആ  പ്രസംഗത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

കഴിഞ്ഞ ദിവസം ഓഗസ്റ്റ് സിനിമാസിന്റെ പുതിയ സംരംഭമായ ശ്രേഷ്ഠ കോസ്റ്റും വേൾഡ് ഉത്‌ഘാടനം ചെയ്യാൻ തിരുവനന്തപുരത്തു രാവിലെ എത്തിയ മമ്മൂട്ടി പ്രസ് ക്ലബ്ബിന്റെ  കേസരി ഫിലിം ക്ലബ് ഉത്‌ഘാടനവും അതിനു ശേഷം ആറ്റുകാൽ ക്ഷേത്രത്തിൽ നടന്ന പരിപാടിയിലും പങ്കെടുത്തിട്ടാണ് മടങ്ങിയത്. വൈശാഖ് ഒരുക്കുന്ന മധുവര രാജയുടെ സെറ്റിൽ നിന്നാണ് മമ്മൂട്ടി എത്തിയത്. ആവേശോജ്വലമായ സ്വീകരണമാണ് അദ്ദേഹത്തിന് എല്ലാ സ്ഥലത്തും ആരാധകർ നൽകിയത്. മധുര രാജയുടെ അവസാന ഘട്ട ഷൂട്ടിംഗ് ആണ് ഇപ്പോൾ നടക്കുന്നത്. ഈ വരുന്ന വിഷുവിനു ആണ് മധുര രാജ റിലീസ് ചെയ്യാൻ പോകുന്നത്. അതിഥി വേഷത്തിൽ എത്തുന്ന പതിനെട്ടാം പടി, ഖാലിദ് റഹ്മാൻ ഒരുക്കുന്ന ഉണ്ട എന്നിവയാണ് മധുര രാജ കൂടാതെ അടുത്ത് റിലീസ് ചെയ്യാൻ പോകുന്ന മമ്മൂട്ടി ചിത്രങ്ങൾ. മധുര രാജ കഴിഞ്ഞു ഉണ്ടയുടെ ഫൈനൽ ഷെഡ്യൂളിൽ ആണ് അദ്ദേഹം ജോയിൻ ചെയ്യുക. അദ്ദേഹം നായകൻ ആവുന്ന വിനോദ് വിജയൻ- ഹനീഫ് അദനി ചിത്രം അമീർ ഈ വർഷം മെയ് മാസത്തിൽ തുടങ്ങും എന്നാണ് സൂചന. 

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

3 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.