ഇന്ന് തിരുവനന്തപുരത്ത് എത്തിയ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. ആഗസ്റ്റ് സിനിമാസിന്റെ പുതിയ സംരംഭം ആയ ശ്രേഷ്ഠ കോസ്റ്റ്യും വേൾഡ് ന്റെ ഉത്ഘാടനത്തിനു ആണ് മമ്മൂട്ടി തിരുവനന്തപുരം കുറവക്കോണം, കവടിയാർ ഭാഗത്തുള്ള കൈരളി നഗറിൽ എത്തിയത്. മമ്മൂട്ടിയെ കാത്തു ഒട്ടേറെ ആരാധകർ ആണ് അവിടെ രാവിലെ മുതൽ തടിച്ചു കൂടിയത്. മധുര രാജ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നു രാജ ലുക്കിൽ ആണ് മമ്മൂട്ടി ചടങ്ങിന് എത്തിയത്.
ആരാധകരുടെ ആവേശകരമായ സ്വീകരണത്തിനു ശേഷം ഉത്ഘാടനം നിർവഹിച്ച മമ്മൂട്ടി അധികം വൈകാതെ തന്നെ മടങ്ങുകയും ചെയ്തു. ഷാജി നടേശൻ, ജോബി ജോർജ്, രഞ്ജിത് ബാലകൃഷ്ണൻ, ശങ്കർ രാമകൃഷ്ണൻ എന്നിവരും ചടങ്ങിൽ പങ്കെടുത്ത പ്രമുഖർ ആയിരുന്നു. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ആയിരുന്നു അവർ മമ്മൂട്ടിയെ സ്വീകരിച്ചതും യാത്ര അയച്ചതും. മധുര രാജ എന്ന വൈശാഖ് ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിങ്ങിൽ ആണ് ഇപ്പോൾ മമ്മൂട്ടി. അതിന് ശേഷം ഉണ്ടയുടെ ഫൈനൽ ഷെഡ്യൂളിൽ ജോയിൻ ചെയ്യുന്ന താരം ഏപ്രിൽ അവസാനം അല്ലെങ്കിൽ മേയ് ആദ്യം വിനോദ് വിജയന്റെ അമീറിൽ അഭിനയിച്ചു തുടങ്ങും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആഗസ്റ്റ് സിനിമാസ് നിർമ്മിച്ച ശങ്കർ രാമകൃഷ്ണൻ ചിത്രം പതിനെട്ടാം പടിയിൽ മമ്മൂട്ടി അതിഥി വേഷം ചെയ്തിട്ടുണ്ട്. ഏതായാലും മമ്മൂട്ടി ഇന്ന് അനന്തപുരിയിൽ എത്തിയപ്പോൾ ഉള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയകളിൽ ആരാധകരെ ആവേശം കൊള്ളിക്കുകയാണ്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.