[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ പ്രഖ്യാപനം ഉടൻ; സംവിധാനം ചെയ്യുന്നത് രഞ്ജിത് അല്ലെങ്കിൽ രതീഷ് അമ്പാട്ട്..?

മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ, മലയാളത്തിന്റെ താര ചക്രവർത്തിയായ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. ഡിസംബർ ഒന്നിന് ഷൂട്ടിംഗ് തുടങ്ങിയ ഈ ചിത്രം മാർച്ചിൽ അവസാനിക്കും. നൂറു കോടി രൂപക്കു മുകളിൽ  ബഡ്ജറ്റിൽ ആണ് ഈ ചിത്രം ഒരുക്കുന്നത്. എന്നാൽ ഈ ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിക്കാൻ ഇരിക്കെ കുഞ്ഞാലി മരക്കാരുടെ കഥ പറയുന്ന മറ്റൊരു  ചിത്രം കൂടി മലയാളത്തിൽ പ്രഖ്യാപിക്കാൻ പോവുകയാണ് എന്ന സൂചനയാണ് ലഭിക്കുന്നത്. മെഗാ സ്റ്റാർ മമ്മൂട്ടി ആയിരിക്കും ഈ ചിത്രത്തിൽ നായകൻ.

ടി പി രാജീവൻ, ശങ്കർ രാമകൃഷ്ണൻ എന്നിവർ ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിക്കാൻ പോകുന്നത് ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ, ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് എന്നിവർ ചേർന്നാണ്. പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ സന്തോഷ് ശിവൻ ഈ ചിത്രം സംവിധാനം ചെയ്യും എന്നാണ് ആദ്യം വാർത്തകൾ വന്നത് എങ്കിലും അദ്ദേഹം അതിൽ നിന്ന് പിന്മാറി എന്നാണ് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അതിനു പകരം, പ്രശസ്ത സംവിധായകൻ രഞ്ജിത്, കമ്മാര സംഭവം എന്ന ദിലീപ് ചിത്രം ഒരുക്കികൊണ്ടു കഴിഞ്ഞ വര്ഷം അരങ്ങേറിയ രതീഷ് അമ്പാട്ട് എന്നിവരിൽ ഒരാൾ ആയിരിക്കും മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ ഒരുക്കുക എന്നതാണ് ഇപ്പോൾ പുറത്തു വരുന്ന സ്ഥിതീകരിക്കാത്ത വിവരങ്ങൾ പറയുന്നത്. എഴുപതു കോടി രൂപ ബഡ്ജറ്റിൽ ആവും ഈ ചിത്രം ഒരുക്കുക എന്നും സൂചനകൾ ലഭിക്കുന്നുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.