കഴിഞ്ഞ ദിവസം മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി ഒരു പ്രസംഗത്തിനിടെ പറഞ്ഞ വാചകങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. തിരുവനന്തപുരം കേസരി പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച കേസരി ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടന വേദിയിലാണ് മമ്മൂട്ടിയുടെ പ്രസംഗം ഉണ്ടായതു. സത്യന്റെ സിംഹാസനം അലങ്കരിക്കാൻ കഴിവുള്ള മലയാളത്തിലെ മറ്റൊരു നടൻ എന്ന് അവിടെ വെച്ച് മമ്മൂട്ടിയെ വിശേഷിപ്പിച്ചപ്പോൾ തനിക്കു സിംഹാസനം ഒന്നും വേണ്ടെന്നും തനിക്ക് അനുവദിക്കപ്പെട്ട ഒരു ബെഞ്ചെങ്കിലും ഇവിടെ എക്കാലവും ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ. സദസ്സിൽ ഏറെ ചിരി പടർത്തിയ മമ്മൂട്ടിയുടെ ആ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.
കഴിഞ്ഞ ദിവസം ഓഗസ്റ്റ് സിനിമാസിന്റെ പുതിയ സംരംഭമായ ശ്രേഷ്ഠ കോസ്റ്റും വേൾഡ് ഉത്‌ഘാടനം ചെയ്യാൻ തിരുവനന്തപുരത്തു രാവിലെ എത്തിയ മമ്മൂട്ടി പ്രസ് ക്ലബ്ബിന്റെ കേസരി ഫിലിം ക്ലബ് ഉത്‌ഘാടനവും അതിനു ശേഷം ആറ്റുകാൽ ക്ഷേത്രത്തിൽ നടന്ന പരിപാടിയിലും പങ്കെടുത്തിട്ടാണ് മടങ്ങിയത്. വൈശാഖ് ഒരുക്കുന്ന മധുവര രാജയുടെ സെറ്റിൽ നിന്നാണ് മമ്മൂട്ടി എത്തിയത്. ആവേശോജ്വലമായ സ്വീകരണമാണ് അദ്ദേഹത്തിന് എല്ലാ സ്ഥലത്തും ആരാധകർ നൽകിയത്. മധുര രാജയുടെ അവസാന ഘട്ട ഷൂട്ടിംഗ് ആണ് ഇപ്പോൾ നടക്കുന്നത്. ഈ വരുന്ന വിഷുവിനു ആണ് മധുര രാജ റിലീസ് ചെയ്യാൻ പോകുന്നത്. അതിഥി വേഷത്തിൽ എത്തുന്ന പതിനെട്ടാം പടി, ഖാലിദ് റഹ്മാൻ ഒരുക്കുന്ന ഉണ്ട എന്നിവയാണ് മധുര രാജ കൂടാതെ അടുത്ത് റിലീസ് ചെയ്യാൻ പോകുന്ന മമ്മൂട്ടി ചിത്രങ്ങൾ. മധുര രാജ കഴിഞ്ഞു ഉണ്ടയുടെ ഫൈനൽ ഷെഡ്യൂളിൽ ആണ് അദ്ദേഹം ജോയിൻ ചെയ്യുക. അദ്ദേഹം നായകൻ ആവുന്ന വിനോദ് വിജയൻ- ഹനീഫ് അദനി ചിത്രം അമീർ ഈ വർഷം മെയ് മാസത്തിൽ തുടങ്ങും എന്നാണ് സൂചന.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.