ബോളിവുഡിന്റെ മിസ്റ്റർ പെർഫെക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന സൂപ്പർ താരം ആമിർ ഖാൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലാൽ സിങ് ചദ്ദ. ക്ലാസിക് ഹോളിവുഡ് ചിത്രമായ, ടോം ഹാങ്ക്സ് നായക വേഷം ചെയ്ത ദി ഫോറെസ്റ്റ് ഗംബിന്റെ ഹിന്ദി റീമേക്കാണ് ഈ ആമിർ ഖാൻ ചിത്രം. ഈ കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ഫൈനലിനിടെയാണ് ലാൽ സിങ് ഛദ്ദയുടെ ട്രൈലെർ റിലീസ് ചെയ്തത്. വമ്പൻ പ്രേക്ഷക പ്രതികരണം നേടിയ ഈ ട്രൈലെർ ഇപ്പോൾ സൂപ്പർ ഹിറ്റായിക്കഴിഞ്ഞു. ഓഗസ്റ്റ് പതിനൊന്നിനാണ് ആഗോള റിലീസായി ലാൽ സിങ് ചദ്ദ റിലീസ് ചെയ്യാൻ പോകുന്നത്. ഇപ്പോഴിതാ താൻ ഈ ചിത്രം കാണാൻ കാത്തിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ്, ബാഹുബലി, ആർ ആർ ആർ തുടങ്ങിയ ബ്രഹ്മാണ്ഡ സിനിമകളുടെ അമരക്കാരനായ എസ് എസ് രാജമൗലി. ഈ ചിത്രത്തിന്റെ ട്രെയ്‌ലർ പങ്കുവച്ചു കൊണ്ട് അദ്ദേഹം കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്.
രാജമൗലി കുറിച്ച വാക്കുകൾ ഇങ്ങനെ, “നാല് വർഷങ്ങൾക്ക് ശേഷം ആമിർ ഖാൻ വീണ്ടും മനസ്സിൽ തൊടുന്ന ഒരു മികച്ച ചിത്രവുമായി എത്തുകയാണ്. ലാൽ സിംഗ് ഛദ്ദയുടെ ട്രെയ്‌ലർ റെയിഷ്ടപ്പെട്ടു. ആമിർ എന്നത്തേയും പോലെ ഇതിലും തകര്ത്താടുകയാണു. ഈ ചിത്രം തിയേറ്ററുകളിൽ കാണാൻ വേണ്ടി കാത്തിരിക്കുകയാണ്… ചിത്രത്തിന്റെ മുഴുവൻ ടീമിനും എന്റെ ആശംസകൾ..”. ആമിർ ഖാന്റെ തന്നെ നിർമ്മാണ കമ്പനിയായ ആമിർഖാൻ പ്രൊഡക്ഷൻസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അദ്വൈദ് ചന്ദ്രനാണ്. കരീന കപൂർ ഖാൻ നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ തെലുങ്കു യുവ താരം നാഗ ചൈതന്യയും അഭിനയിച്ചിട്ടുണ്ട്.
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
This website uses cookies.