[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വമ്പൻ താരനിര അണിനിരക്കുന്ന വിക്രം; സൂര്യയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

ഉലക നായകൻ കമൽ ഹാസൻ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് വിക്രം. മാനഗരം, കൈതി, മാസ്റ്റർ എന്നീ വമ്പൻ ഹിറ്റുകൾ സംവിധാനം ചെയ്ത ലോകേഷ് കനകരാജ് ഒരുക്കിയ ഈ ചിത്രം രചിച്ചത് അദ്ദേഹവും രത്‌നകുമാറും ചേർന്നാണ്. കമൽ ഹാസൻ തന്നെ നിർമ്മിക്കുകയും ചെയ്ത ഈ മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം ഇപ്പോൾ തെന്നിന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പേർ കാത്തിരിക്കുന്ന ചിത്രമാണ്. റിലീസിന് മുൻപേ തന്നെ വിവിധ അവകാശങ്ങൾ വിറ്റ വഴിയിൽ ഇരുനൂറു കോടിയോളം സമ്പാദിച്ച ഈ ചിത്രം ജൂൺ മൂന്നിനാണ് ആഗോള റിലീസായി എത്തുക. കമൽ ഹാസനെ കൂടാതെ മലയാളി താരം ഫഹദ് ഫാസിൽ, മക്കൾ സെൽവൻ വിജയ് സേതുപതി, കാളിദാസ് ജയറാം, ചെമ്പൻ വിനോദ്, നരെയ്ൻ, അർജുൻ ദാസ് എന്നിവയും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഹൈപ്പ് വാനോളമെത്താനുള്ള മറ്റൊരു കാരണം, ഇതിൽ നടിപ്പിൻ നായകൻ സൂര്യ അതിഥി വേഷത്തിലെത്തുന്നുവെന്നത് കൂടിയാണ്. വിക്രം മൂന്നാം ഭാഗത്തിൽ പ്രധാന വേഷത്തിൽ സൂര്യ ഉണ്ടാകുമെന്നും അതിലേക്കുള്ള ഒരു തുടക്കമാണ് ഈ അതിഥി വേഷമെന്നും കൂടി കമൽ ഹാസൻ വെളിപ്പെടുത്തിയതോടെ ആരാധകരുടെ ആവേശം വാനോളമെത്തിക്കഴിഞ്ഞു.

ഇപ്പോഴിതാ ഈ ചിത്രത്തിന്റെ സൂര്യയുടെ കാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്. എന്നാൽ പോസ്റ്ററിനൊപ്പം കഥാപാത്രത്തിന്റെ പേര് വെക്കാതെ ഒരു ചോദ്യ ചിഹ്നം മാത്രമാണുള്ളതെന്നത് ശ്രദ്ധേയമാണ്. അതോടൊപ്പം തന്നെ പോസ്റ്റർ പങ്കുവെച്ച് കൊണ്ട് ഈ കഥാപാത്രം ചെയ്തതിനു സൂര്യക്ക് നന്ദിയും പറയുന്നുണ്ട് ലോകേഷ്. ഏതായാലും സൂര്യയുടെ മുഖം വെള്ളിത്തിരയിൽ തെളിയുന്ന നിമിഷം തീയേറ്ററുകൾ പൂരപ്പറമ്പാകുമെന്നു തന്നെയാണ് ആരാധകരുടെ ആവേശം സൂചിപ്പിക്കുന്നത്. ഇതിന്റെ ട്രൈലെർ, ടീസർ, ഇതിലെ ഗാനങ്ങളെന്നിവ ഇപ്പോഴേ സൂപ്പർ ഹിറ്റാണ്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

56 mins ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.