ജൂൺ മൂന്നിന് വിക്രം എന്ന തമിഴ് ചിത്രം വെള്ളിത്തിരയിലെത്താൻ കാത്തിരിക്കുകയാണിപ്പോൾ തെന്നിന്ത്യൻ സിനിമാ പ്രേമികൾ. ഉലക നായകൻ കമൽ ഹാസൻ നായകനായെത്തുന്ന വിക്രം എന്ന മാസ്സ് ആക്ഷൻ ത്രില്ലർ അത്രയ്ക്ക് വലിയ ഹൈപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്. ഫഹദ് ഫാസിൽ, വിജയ് സേതുപതി, അതിഥി വേഷത്തിൽ സൂര്യ എന്നിവരും പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം വമ്പൻ ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണെന്നാണ് ഇതിന്റെ ട്രൈലെർ, മേക്കിങ് വിഡീയോ, ടീസർ എന്നിവ നമ്മളോട് പറയുന്നത്. ഈ സിനിമ ചിത്രീകരിച്ചതിൽ ഭൂരിഭാഗം ദിവസവും ആക്ഷൻ സീനുകളാണ് ഒരുക്കിയതെന്ന സംവിധായകൻ ലോകേഷ് കനകരാജിന്റെ വാക്ക് കൂടി കേട്ടതോടെ വെള്ളിത്തിരയിലെ ആക്ഷൻ വിസ്മയം കാണാൻ കാത്തിരിക്കുകയാണിപ്പോൾ ആരാധകർ. അതോടൊപ്പം തന്നെ പുറത്തു വരുന്ന മറ്റൊരു റിപ്പോർട്ട് പ്രകാരം റോബോട്ടിക് കാമറ ഉപയോഗിച്ചാണ് ഇതിലെ ചില ആക്ഷൻ സീനുകൾ ഒരുക്കിയിരിക്കുന്നത്. കൃത്യമായി ഒരുക്കിയാൽ ഗംഭീര ഫീലാണ് അത്തരം രംഗങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുക.
ഈ അടുത്തിടെ മമ്മൂട്ടി നായകനായ അമൽ നീരദ് ചിത്രമായ ഭീഷ്മ പർവ്വം അത്തരം ചില സംഘട്ടന രംഗങ്ങൾ കൊണ്ട് പ്രേക്ഷകരുടെ കയ്യടി നേടിയെടുത്തിരുന്നു. റോബോട്ടിക് കാമറ ഉപയോഗിച്ചുള്ള അത്തരം സ്റ്റൈലിഷ് ഫൈറ്റ് സീനുകൾ വിക്രത്തിലും കാണാൻ സാധിക്കുമെന്നത് പ്രേക്ഷകരുടെ ആവേശം ഇരട്ടിപ്പിച്ചിട്ടുണ്ട്. വയലൻസ് കാരണം സെൻസർ ബോർഡിന് ഈ ചിത്രത്തിലെ ചില രംഗങ്ങൾ കട്ട് ചെയ്യേണ്ടി വന്നെന്ന വാർത്ത കൂടി പുറത്തെത്തിയതോടെ, തങ്ങൾ കാണാൻ പോകുന്നത് അതിഗംഭീരമായ ആക്ഷൻ രംഗങ്ങളുടെ ധാരാളിത്തവുമായെത്തുന്ന ഒരു പക്കാ മാസ്സ് എന്റെർറ്റൈനെർ ആണെന്ന് പ്രേക്ഷകർക്ക് കൂടുതൽ ബോധ്യമായിക്കഴിഞ്ഞു. കമൽ ഹാസൻ തന്നെ നിർമ്മിക്കുകയും ചെയ്ത ഈ ചിത്രത്തിന് ഇനി ഒരു ഭാഗം കൂടിയുണ്ടാകുമെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
This website uses cookies.