മലയാള സിനിമയിലെ ഏറ്റവും പ്രശസ്തരായ യുവ താരങ്ങളിൽ ഒരാളാണ് ഇന്ന് ആസിഫ് അലി. താരമെന്ന നിലയിലും നടനെന്ന നിലയിലും ഇന്ന് ആസിഫ് അലിക്ക് സ്വന്തമായ ഒരിടം മലയാളത്തിൽ ഉണ്ട്. തന്റെ അഭിനയ മികവ് പ്രകടിപ്പിക്കുന്ന ഒട്ടേറെ ചിത്രങ്ങൾ ഈ നടൻ നമ്മുക്ക് ഇതിനോടകം തന്നു കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല ഇനി വരാനിരിക്കുന്ന ആസിഫ് അലി ചിത്രങ്ങളും മികച്ച സംവിധായകർക്കും എഴുത്തുകാർക്കുമൊപ്പമുള്ളതാണ് എന്നതും പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ നൽകുന്ന കാര്യമാണ്. ഇപ്പോഴിതാ ഈ കഴിഞ്ഞ ന്യൂ ഇയർ സമയത്തു ആസിഫ് അലി 24 ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ ഇഷ്ട്ങ്ങളെ കുറിച്ച് മനസ്സ് തുറക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധിക്കുന്ന നടൻ ആരാണെന്ന ചോദ്യത്തിന് പലരും വളരെ ഡിപ്ലോമാറ്റിക് ആയി ഉത്തരം നൽകുമ്പോൾ ആസിഫ് അലി അവിടെ വ്യത്യസ്തനാവുകയാണ്. താൻ ഒരു മോഹൻലാൽ ആരാധകൻ ആണെന്നും അഭിനയത്തിന്റെ കാര്യത്തിൽ മോഹൻലാലിനെ ആണ് ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്നതെന്നും ആസിഫ് അലി പറയുന്നു.
എന്നാൽ ഫാമിലി ലൈഫിന്റെ കാര്യത്തിൽ മമ്മൂട്ടിയുടെ ഫാൻ ആണ് താനെന്നും ആസിഫ് കൂട്ടിച്ചേർക്കുന്നു. തനിക്കു ഒരുപാട് ഉപദേശങ്ങൾ തരുന്ന ആളാണ് മമ്മുക്ക എന്നും എന്ത് പ്രശ്നം ഉണ്ടാകുമ്പോഴും അദ്ദേഹത്തെ വിളിക്കാൻ ഉള്ള ഒരു സ്വാതന്ത്ര്യം ഉണ്ടെന്നും ആസിഫ് പറഞ്ഞു. അദ്ദേഹത്തോട് ഒരുപാട് സമയം സംസാരിക്കാൻ സാധിച്ചിട്ടുണ്ട് എന്നും സിനിമയിൽ വന്നതിനു ശേഷം ലഭിച്ച ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്ന് ഏതാണെന്നും ആസിഫ് അലി പറയുന്നു. തന്റെ മകൻ ഒരു വലിയ മോഹൻലാൽ ഫാൻ ആണെന്നും പുലി മുരുകൻ കണ്ടത് മുതൽ മോഹൻലാൽ ആരാധകനായി തന്റെ മകനെന്നും ആസിഫ് അലി നേരത്തെ പറഞ്ഞിട്ടുണ്ട്. രാജീവ് രവി ഒരുക്കുന്ന കുറ്റവും ശിക്ഷയും, സിബി മലയിൽ ഒരുക്കുന്ന കൊത്ത്, മാത്തുക്കുട്ടി ഒരുക്കിയ കുഞ്ഞെൽദോ, വേണു ഒരുക്കിയ രാച്ചിയമ്മ, ജിബു ജേക്കബ് ഒരുക്കുന്ന എല്ലാം ശരിയാവും എന്നീ ചിത്രങ്ങളും പിന്നെ രോഹിത് വി എസ് ചിത്രം, പദ്മകുമാർ ചിത്രം, നിഷാന്ത് സട്ടു ഒരുക്കുന്ന എ രഞ്ജിത് സിനിമ, സേതു ഒരുക്കാൻ പോകുന്ന മഹേഷും മാരുതിയും, മൃദുൽ നായർ ഒരുക്കുന്ന തട്ടും വെള്ളാട്ടം എന്നിവയാണ് ഇനി വരാനുള്ള ആസിഫ് അലി ചിത്രങ്ങൾ.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന BSS12 എന്ന് താത്കാലികമായി പേര്…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ റിലീസ് തീയതി പുറത്ത്. 2025,…
വാട്ടർമാൻ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന സുമതി വളവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സൗത്ത് ഇന്ത്യയിലെ പ്രഗത്ഭരായ…
'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന…
2025ന്റെ ആരംഭത്തിലേ വമ്പൻ ഹിറ്റടിക്കാനുള്ള ഒരുക്കത്തിലാണ് ആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ആസിഫ് അലി നായകനായെത്തുന്ന…
അജയന്റെ രണ്ടാം മോഷണം എന്ന ടോവിനോ തോമസ് ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച സംവിധായകൻ ആണ് ജിതിൻ ലാൽ. കഴിഞ്ഞ വർഷം…
This website uses cookies.