[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സൂര്യയുടെ ഫിറ്റ്നസ് ട്രെയിനെർ ഇനി നിവിൻ പോളിയുടെ ബ്രഹ്മാണ്ഡ ചിത്രത്തിലേക്ക്..!

തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ നായകനായ സൂരറായ് പോട്രൂ എന്ന ചിത്രം കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി മാറിയിരുന്നു. സുധ കൊങ്ങര സംവിധാനം ചെയ്ത ഈ ചിത്രത്തിലെ സൂര്യയുടെ ഗംഭീര പ്രകടനം ഏറെ പ്രേക്ഷക- നിരൂപക പ്രശംസ പിടിച്ചു പറ്റി. ഈ ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ യൗവ്വനകാലം അവതരിപ്പിക്കാൻ സൂര്യ നടത്തിയ ഫിസിക്കൽ മേക് ഓവർ വലിയ രീതിയിലാണ് ശ്രദ്ധ നേടിയത്. അതിനു സൂര്യയെ സഹായിച്ചത് നിർമ്മൽ നായർ എന്ന മലയാളിയായ ഫിറ്റ്നസ് ട്രെയിനെർ ആയിരുന്നു. ഒരുപാട് ശരീര ഭാരം കുറക്കാതെ തന്നെ കഥാപാത്രത്തിന്റെ ലുക്കിലേക്കു സൂര്യയുടെ ശരീരത്തെ എത്തിച്ചതിൽ ഇദ്ദേഹം വഹിച്ച പങ്കു വളരെ വലുതാണ്. ഇപ്പോഴിതാ ഈ ഫിറ്റ്നസ് ട്രെയിനെർ ഒരു മലയാള ചിത്രത്തിനായി കൂടി എത്തുകയാണ്. യുവ താരം നിവിൻ പോളി നായകനായി എത്തുന്ന പടവെട്ട്‌ എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലാണ് നിവിൻ പോളിയുടെ ഫിറ്റ്നസ് ട്രെയിനെർ ആയി നിർമ്മൽ നായർ എത്തുന്നത്.

പടവെട്ടിനു വേണ്ടി ശരീര ഭാരം വർധിപ്പിച്ചു തടിയുള്ള ലുക്കിൽ നിവിൻ നേരത്തെ പ്രത്യക്ഷപ്പെടുകയും ആ ലുക്ക് ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇനി പടവെട്ടിന്റെ അവസാന ഷെഡ്യൂളിന് വേണ്ടി ലുക്ക് മാറ്റാനായി ആണ് നിർമ്മൽ നായർ നിവിന്റെ ഒപ്പം ചേരുന്നത്. നിർമ്മലിന്റെ മേൽനോട്ടത്തിൽ പരിശീലനം നടത്തി, പുതിയ ലുക്കിൽ നിവിൻ വരുന്നത് കാത്തിരിക്കുകയാണ് നിവിൻ ആരാധകർ. പടവെട്ട്‌ എന്ന ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് നവാഗതനായ ലിജു കൃഷ്നയും ഈ ചിത്രം നിർമ്മിക്കുന്നത് പ്രശസ്ത യുവ താരമായ സണ്ണി വെയ്‌നുമാണ്. സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അദ്ദേഹം ആദ്യമായി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നായികാ വേഷം ചെയ്യുന്നത് അരുവി എന്ന സൂപ്പർ ഹിറ്റ് തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അദിതി ബാലൻ ആണ്. സണ്ണി വെയ്ൻ അതിഥി വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ അതിഥിയായി മഞ്ജു വാര്യരും എത്തുന്നുണ്ട്. ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, വിജയരാഘവന്‍ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം സൂര്യ ഫിലിംസ് വിതരണം ചെയ്യും.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 day ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 days ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

4 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

4 weeks ago

This website uses cookies.