പ്രേക്ഷകർ ഏറെ കാത്തിരുന്ന പേരന്പ് എന്ന തമിഴ് ചിത്രത്തിന്റെ ടീസർ ഇന്ന് ചെന്നൈയിൽ വെച്ച് ചിത്രത്തിലെ നായകനായ മമ്മൂട്ടി റിലീസ് ചെയ്തു. അതിനൊപ്പം തന്നെ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും അവിടെ വെച്ച് തന്നെ നടന്നു. മെഗാ സ്റ്റാർ മമ്മൂട്ടിയെ കാണാൻ വലിയ ജനസാഗരം തന്നെയാണ് അവിടെ എത്തിച്ചേർന്നത്. ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം ചെയ്ത ഈ ചിത്രം വിവിധ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചു സിനിമാ പ്രേമികളുടെ കയ്യടി നേടിയെടുത്തിരുന്നു. അടുത്ത മാസം ആദ്യം ആയിരിക്കും ഈ ചിത്രത്തിന്റെ തിയേറ്റർ റിലീസ് എന്നാണ് സൂചന. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും ഈ ചിത്രത്തിലെ അമുദവൻ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഈ ചിത്രം കണ്ട ഒരുപാട് തമിഴ് സെലിബ്രിറ്റികൾ ചിത്രത്തെ കുറിച്ചും മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ചും ഗംഭീര അഭിപ്രായം ആണ് പറഞ്ഞത്. പി സി ശ്രീറാം, സിദ്ധാർഥ്, സൂരി തുടങ്ങിയവർ ഒക്കെ ഈ ചിത്രത്തെ കുറിച്ച് ട്വിറ്റെർ വഴി പോസ്റ്റ് ചെയ്തിരുന്നു. തങ്ക മീങ്കൽ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ സാധന ഈ ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം തുല്യ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. മമ്മൂട്ടി കഥാപാത്രത്തിന്റെ മകൾ ആയാണ് ഈ ചിത്രത്തിൽ സാധന എത്തിയിരിക്കുന്നത്. സാധനയുടെയും കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ് ഈ ചിത്രത്തിലേതു എന്നാണ് സൂചന. അഞ്ജലി, സുരാജ് വെഞ്ഞാറമ്മൂട്, സമുദ്രക്കനി എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ടീസറിന് ഗംഭീര വരവേൽപ്പാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ അവിസ്മരണീയ അഭിനയ മുഹൂർത്തങ്ങൾ ഇനി ബിഗ് സ്‌ക്രീനിൽ കാണാൻ ഉള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമാ പ്രേമികളും
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.