[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

2 വർഷത്തെ കാത്തിരിപ്പിന് അവസാനം; മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ലൂസിഫർ ഇന്ന് ആരംഭിക്കുന്നു..

സിനിമ പ്രേമികളും ആരാധകരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ലൂസിഫർ’. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മുരളി ഗോപിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നുത്. മഞ്ജു വാര്യരാണ് നായിക വേഷം കൈകാര്യം ചെയ്യുന്നതെന്നും സൂചനയുണ്ട്. 2 വർഷത്തോളമായി മലയാളികൾ ലൂസിഫറിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട്. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തികൊണ്ട് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു. ദേവസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ലൂസിഫറിന്റെ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

കാത്തിരിപ്പിന് വിരാമമെന്നപ്പോലെ ലൂസിഫറിന്റെ ചിത്രീകരണം ഇന്ന് ആരംഭിക്കും. ആദ്യ ഷെഡ്യൂൾ കുട്ടിക്കാനം, വണ്ടി പെരിയാർ എന്നിവിടങ്ങളിൽ വെച്ചാണ് നടക്കുക, അതിന് ശേഷം തിരുവനന്തപുരത്ത് ഏകദേശം ഒരു മാസം നീണ്ടു നിൽക്കുന്ന ചിത്രീകരണവും ഉണ്ടായിരിക്കും. ലൂസിഫർ സിനിമയുടെ ചിത്രീകരണത്തിനായി ബോളിവുഡ് താരം വിവേക് ഒബ്രോയ്‌ നേരത്തെ തന്നെ കേരളം സന്ദർശിച്ചിരുന്നു. വിവേക് ഒബ്രോയുടെ ആദ്യ ചിത്രമായ ‘കമ്പനി’ യിലാണ് മോഹൻലാലും വിവേക് ഒബ്രോയും ആദ്യമായി ഒന്നിക്കുന്നത്, വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുമ്പോൾ ലൂസിഫറിൽ മോഹൻലാലിന്റെ പ്രതിനായകനായാണ് വിവേക് ഒബ്രോയ്‌ വേഷമിടുന്നതെന്നും സൂചനയുണ്ട്. വിവേകം എന്ന ചിത്രത്തിൽ പ്രതിനായകനായി താരം മികച്ച പ്രകടനം കഴിഞ്ഞ വർഷം കാഴ്ചവെച്ചിരുന്നു. മോഹൻലാലിന്റെ സഹോദരനായി ടോവിനോയും മറ്റൊരു പ്രധാനപ്പെട്ട വേഷം ഇന്ദ്രജിത്തും കൈകാര്യം ചെയ്യുമെന്ന് സൂചനകളുണ്ട്. ക്വീൻ സിനിമയിലെ നായിക സാനിയയാണ് മോഹൻലാലിന്റെ മകളായി വേഷമിടുന്നതെന്നും റിപ്പോർട്ടുകളുണ്ട്, മറ്റ് കഥാപാത്രങ്ങളെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിതികരണം വൈകാതെ തന്നെയുണ്ടാവും എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. സുജിത് വാസുദേവായിരിക്കും ഛായാഗ്രഹണം നിർവഹിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.