[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പുത്തൻ സിനിമാനുഭവമായി നീരാളി; അഭിനന്ദനവും കയ്യടികളുമായി പ്രേക്ഷകർ..!

ഇന്ത്യൻ സിനിമയുടെ കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ സംവിധാനം ചെയ്ത നീരാളി ആണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത മലയാള ചിത്രം. പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. വളരെ ലോ ഹൈപ്പിൽ ആണ് ഈ ചിത്രം പുറത്തു വന്നതെങ്കിലും ആവേശകരമായ വരവേൽപ്പാണ് നീരാളിക്ക് മലയാളി പ്രേക്ഷകർ നൽകിയത്. ഒടിയൻ എന്ന സിനിമക്ക് വേണ്ടി ഭാരം കുറച്ച മോഹൻലാൽ വ്യത്യസ്തമായ ലുക്കിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്നതും അതുപോലെ വർഷങ്ങൾക്കു ശേഷം നാദിയ മൊയ്ദു- മോഹൻലാൽ ടീം ഒന്നിച്ചു എന്നതും കുടുംബ പ്രേക്ഷകരെ വരെ ആദ്യ ദിനം തന്നെ തീയേറ്ററിലെത്തിക്കാൻ കാരണമായി.നവാഗതനായ സാജു തോമസാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കേരളത്തിൽ വമ്പൻ റിലീസായി എത്തിയ നീരാളി ഇപ്പോൾ പ്രേക്ഷകരുടെ അഭിനന്ദനവും കയ്യടികളുമേറ്റ് വാങ്ങി കൊണ്ട് മുന്നേറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

മലയാളത്തിൽ ഇന്നേവരെ കാണാത്ത ഒരു സർവൈവൽ ത്രില്ലർ ആയാണ് അജോയ് വർമ്മ ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. സിനിമയിലെ ഓരോ രംഗങ്ങളും പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിലാണ് ഇരുത്തുന്നത്. ബാംഗ്ലൂറിൽ നിന്ന് കോഴിക്കോടിലേക്ക് യാത്ര തിരിക്കുന്ന രണ്ട് വ്യക്തികൾക്ക് യാത്രാമധ്യേ നേരിടേണ്ടി വരുന്ന ഒരു അപകടമാണ് നീരാളിയുടെ കഥാതന്തു. സാധാരണ ചിത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായി പ്രകൃതിയാണ് നീരാളിയിൽ പ്രതിനായകനായി പ്രത്യക്ഷപ്പെടുന്നത്. സണ്ണി എന്ന കഥാപാത്രമായി മോഹൻലാലും വീരപ്പ എന്ന കഥാപാത്രമായി സുരാജും നീരാളിയിൽ അതിഗംഭീരമായ പ്രകടനമാണ് കാഴ്ച വെച്ചത്.

സാങ്കേതികമായും നീരാളി ഏറെ മികവ് പുലർത്തിയ ചിത്രമാണ്. ഈ ചിത്രത്തിലെ ക്യാമറ വർക്കുകൾ ഏറെ ശ്രദ്ധയമായിരുന്നു. ഛായാഗ്രഹണം നിർവഹിച്ച സന്തോഷ് തുണ്ടിയിൽ നല്ലൊരു ദൃശ്യാനുഭവം തന്നെ പ്രേക്ഷകർക്ക് സമ്മാനിച്ചു. മലയാള സിനിമയിൽ അധികം കാണാത്ത ഒരു കഥാന്തരീക്ഷം അദ്ദേഹത്തിന് സൃഷ്ട്ടിക്കാൻ സാധിച്ചു എന്ന് പറയാം. ഏറ്റവും മികച്ച നിലവാരമുള്ള ഗ്രാഫിക്സ് വർക്കുകൾ ചിത്രത്തിന് മുതൽ കൂട്ടായിരുന്നു എന്നതും എടുത്തു പറഞ്ഞെ പറ്റു. മലയാള സിനിമ തന്നെയാണോ എന്ന് സംശയിക്കുന്ന തരത്തിലുള്ള വർക്കുകളാണ് വി. എഫ്. എക്‌സ് ടീം ഒരുക്കിയത്. ഗ്രാഫിക്സ് വർക്കുകളും കാമറ വർക്കും പ്രേക്ഷകർക്ക് നല്ലൊരു ദൃശ്യാനുഭവം സമ്മാനിക്കും എന്ന കാര്യമുറപ്പാണ്. മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമ്മിച്ച നീരാളി എന്ന പുത്തൻ ചലച്ചിത്രാനുഭവം മലയാള സിനിമയുടെ മുന്നോട്ടുള്ള വളർച്ച കൂടിയാണ് നമ്മുക്ക് കാണിച്ചു തരുന്നത്. ഒരു പരീക്ഷണ ചിത്രമൊരുക്കി അതിൽ വിജയം കണ്ട അജോയ് വർമക്കു മികച്ച എൻട്രിയാണ് മോളിവുഡിൽ കിട്ടിയിരിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.