പൃഥ്വിരാജ്, ബിജു മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സച്ചി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. ഒരു മാസ്സ് എന്റർട്ടയിനർ രൂപത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. എങ്ങും മികച്ച പ്രതികരണം നേടി ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ഡ്രൈവിങ് ലൈസൻസിന് ശേഷം വീണ്ടും ഒരു ഹിറ്റ് പൃഥ്വിരാജിന് ലഭിച്ചിരിക്കുകയാണ്. സച്ചിയും പൃഥ്വിരാജും ആദ്യമായി ഒന്നിച്ച അനാർക്കലിയും സൂപ്പർഹിറ്റ് ആയിരുന്നു. സച്ചി- പൃഥ്വിരാജ് കൂട്ടുകെട്ട് മലയാള സിനിമയ്ക്ക് ഒരു മുതൽ കൂട്ടായിരിക്കും എന്ന കാര്യത്തിൽ തീർച്ച. പൃഥ്വിരാജിനൊപ്പം അനാർക്കലിയിൽ സഹനടൻ ആയിരുന്ന ബിജു മേനോൻ അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളിൽ ഒന്നായാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇരുതാരങ്ങളും മത്സരിച്ചുള്ള അഭിനയം തന്നെയാണ് ചിത്രത്തിനെ വേറിട്ട് നിർത്തുന്നത്.
കേരളത്തിൽ എങ്ങും ഹൗസ്ഫുൾ ഷോകളുമായി യുവാക്കളും കുടുംബ പ്രേക്ഷകരും ചിത്രം ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. അയ്യപ്പൻ നായർ എന്ന പോലീസ് കഥാപാത്രത്തിൽ കരിയർ ബെസ്റ്റ് പ്രകടനം തന്നെയാണ് ബിജു മേനോൻ കാഴ്ചവെച്ചത്. റിട്ടയേർഡ് ഹവിൽദാർ കോശി കുര്യനായി പൃഥ്വിരാജ് നിറഞ്ഞു നിൽക്കുകയായിരുന്നു. ആക്ഷൻ സിനിമകളിലെ പഴയകാല പൃഥ്വിരാജ് കഥാപാത്രങ്ങളെ ഓർക്കുന്ന തരത്തിലുള്ള പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. സച്ചി തന്നെയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരുപാട് തിരക്കഥകൾ മലയാള സിനിമയ്ക്ക് വേണ്ടി സമ്മാനിച്ച സച്ചി ഇതിനോടകം 2 ചിത്രങ്ങൾ മാത്രമാണ് സംവിധാനം ചെയ്തിരിക്കുന്നത്. രണ്ട് ചിത്രത്തിലെ നായകൻ പൃഥ്വിരാജ് തന്നെയാണ് എന്നുള്ളത് ഏറെ കൗതുകമുള്ള കാര്യം തന്നെയാണ്. ഈ കൂട്ടുകെട്ടിൽ ഒരുപാട് സിനിമകൾ പിറവിയെടുക്കുവാൻ സിനിമ പ്രേമികൾ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. ട്രെൻഡ് സെറ്റർ ആയ ഗാനങ്ങളാണ് സുഷിൻ…
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
This website uses cookies.