[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആരാധകരുടെ മാസ്റ്റർ; ആരാധകർക്കൊപ്പമുള്ള ദളപതിയുടെ മാസ്സ് സെൽഫി സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റാവുന്നു

തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായ തമിഴ് നടൻ ദളപതി വിജയ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചർച്ചാ വിഷയം. വിജയ് അഭിനയിക്കുന്ന പുതിയ ചിത്രത്തേക്കാളും വലിയ ചർച്ചയാണ് വിജയ്‌യുടെ വീട്ടിൽ നടന്ന ആദായ നികുതി വകുപ്പ് റെയ്‌ഡിനെ കുറിച്ചും അത് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണത്തെ കുറിച്ചും അതിനു ശേഷം അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ബി ജെ പി പ്രവർത്തകർ തടസ്സപ്പെടുത്താൻ ശ്രമിച്ചതിനെ കുറിച്ചുമൊക്കെ നടക്കുന്നത്. വിജയ് ചിത്രമായ മാസ്റ്റർ ഷൂട്ട് ചെയ്യുന്ന ലൊക്കേഷനിൽ പോയി ആരാധകർ അദ്ദേഹത്തിന് വലിയ സ്വീകരണം നൽകുകയും ഷൂട്ടിംഗ് തടസ്സപ്പെടുത്താൻ വന്നവരെ തടയുകയും ചെയ്തിരുന്നു. വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ആയിരക്കണക്കിന് ആരാധകരാണ് മാസ്റ്റർ ഷൂട്ടിംഗ് ലൊക്കേഷനിലെത്തുന്നത്. ഇപ്പോഴിതാ ആരാധകർക്കൊപ്പമുള്ള വിജയ്‌യുടെ ഒരു മാസ്സ് സെൽഫിയാണ് സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റു പോലെ പരക്കുന്നത്.

നെയ്‌വേലിയിൽ നടക്കുന്ന മാസ്റ്റർ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തന്നെ കാണാൻ വന്ന ആയിരകണക്കിന് ആരാധകരെ കാണാൻ വിജയ് ഒരു ബസ്സിന്റെ മുകളിൽ കയറുന്ന വീഡിയോയും അതിന്റെ ചിത്രങ്ങളും കഴിഞ്ഞ ദിവസം വൈറൽ ആയിരുന്നു. അവിടെ വെച്ച് ആരാധകർക്കൊപ്പം അദ്ദേഹമെടുത്ത സെൽഫിയാണ് ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധ നേടുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ വിജയ്‌ക്കൊപ്പം വിജയ് സേതുപതിയുമുണ്ട്. ഈ വർഷം ഏപ്രിൽ മാസത്തിൽ റിലീസ് ചെയ്യാൻ പാകത്തിന് ഇതിന്റെ ഷൂട്ടിംഗ് നടക്കവെയാണ് വിജയ്‌യുടെ തൊട്ടു മുൻപത്തെ റിലീസായ ബിഗിൽ എന്ന ചിത്രത്തിന്റെ ആദായ നികുതി പ്രശ്നങ്ങളുമായി ബന്ധപെട്ടു ആദായ നികുതി ഉദ്യോഗസ്ഥർ വിജയ്‌യെ മണിക്കൂറുകളോളം ചോദ്യം ചെയ്തതും അദ്ദേഹത്തിന്റെ വീട്ടിലും ഓഫിസിലുമെല്ലാം റെയ്‌ഡ്‌ നടന്നതും. ഏതായാലും വിജയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ആരാധകർ രംഗത്ത് വന്നു കഴിഞ്ഞു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

19 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

19 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.