[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

തലൈവരുടെ ആരാധകർക്ക് ഇരട്ടി മധുരവുമായി പേട്ടയുടെ ട്രൈലർ എത്തുന്നു..

ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കിയ ചിത്രമാണ് പേട്ട. തൊട്ടതൊക്കെ പൊന്നാക്കി മാറ്റിയ കാർത്തിക് സുബ്ബരാജ് എന്ന യുവസംവിധായകന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ എത്തുന്നത് കാണാൻ സിനിമാ ലോകം വളരെ ത്രില്ലടിച്ചിരിക്കുകയാണ്. വില്ലൻ കഥാപാത്രമായെത്തുന്നത് മക്കൾ സെൽവൻ വിജയ് സേതുപതി കൂടെ ആകുമ്പോൾ പിന്നെ ആ ത്രില്ലടിക്കലിനെ പറ്റി ഒന്നും തന്നെ പറയാനില്ല.

ആരാധകർക്ക് ആഹ്ലാദിക്കാനുള്ള വാർത്തയാണ് പേട്ട ടീം ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പേട്ടയുടെ ട്രെയിലർ ഈ മാസം 28ന് എത്തുമെന്നാണ് റിപ്പോർട്ട്. യൂട്യൂബ് റെക്കോർഡുകൾ തകർക്കാൻ എത്തുന്ന ഒരൊന്നൊന്നര ഐറ്റം തന്നെ പ്രതീക്ഷിച്ചുക്കൊണ്ടാണ് രജനി ആരാധകർ കാത്തിരിക്കുന്നത്. തലൈവരുടെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പേട്ടയുടെ ടീസറിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകരികതയാണ് ലഭിച്ചിരുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിലെ എല്ലാ സ്റ്റില്ലുകൾക്കും, അനിരുദ്ധിന്റെ സംഗീതത്തിൽ ഇറങ്ങിയ പാട്ടുകൾക്കും ഗംഭീര വരവേൽപ്പാണ് പ്രേക്ഷകരിൽ നിന്ന്  ലഭിച്ചിരിക്കുന്നത്.

സൺ പിക്ച്ചേർസിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്. കാർത്തിക് സുബരാജ് തന്നെ രചനയും നിർവഹിച്ച ഈ   ആക്ഷൻ ത്രില്ലർ ചിത്രമായ പേട്ടയിൽ വലിയൊരു താരനിര തന്നെയുണ്ട് സിമ്രാൻ ,തൃഷ, ശശികുമാർ, ബോബി സിംഹ എന്നിവർക്കൊപ്പം ബോളിവുഡ് താരം നവാസുദ്ധിൻ സിദ്ധിഖും ചിത്രത്തിൽ അഭിനയിക്കുന്നു. വരുന്ന ജനുവരി രണ്ടാം വാരത്തിൽ പൊങ്കൽ റിലീസ് ആയാണ് പേട്ട പ്രദർശനം ആരംഭിക്കാൻ പോകുന്നത്. തല അജിത്തിന്റെ വിശ്വാസവും പേട്ടയുടെ ഒപ്പം തന്നെയാണ് റിലീസ് ചെയ്യുന്നത്. എന്തായാലും ഈ വരുന്ന പൊങ്കൽ തലൈവർ ആരാധകർക്ക് പേട്ട ടീം ഒരു വിരുന്ന് തന്നെയാകും എന്ന് പ്രതീക്ഷിക്കാം.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.