Dileep In Kodathi Samaksham Balan Vakkeel
ജനപ്രിയ നായകൻ ദിലിപ് നായകനാകുന്ന കോടതി സമക്ഷം ബാലൻ വക്കീൽ റിലിസിന് തയ്യാറെടുപ്പുകൾ നടത്തുകയാണ്.ബി ഉണ്ണികൃഷ്ണൻ സംവിധാനം നിർവ്വഹിക്കുന്ന ഈ ചിത്രം നിർമ്മിച്ചുക്കൊണ്ട് ബോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ വയകോം 18 മോഷൻ പിക്ചേർസ് മോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ബി ഉണ്ണികൃഷ്ണന്റെ നിർമ്മാണ -വിതരണ ബാനർ ആയ ആർ ഡി ഇല്ല്യൂമിനേഷൻ ആയിരിക്കും. ദിലീപിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൻ തരംഗമായിരുന്നു.
ദീലിപ് വക്കീൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കോടതി സമക്ഷം ബാലൻ വക്കീലിന്റെ ആദ്യ ടീസർ നാളെ ആറ് മണിക്ക് ക്രിസ്തുമസ് സമ്മാനമായ് പ്രേക്ഷകർക്ക് മുന്നിലെത്തും. ത്രില്ലർ സിനിമകൾ ഒരുക്കുന്നതിൽ സ്പെഷലിസ്റ്റായ ബി ഉണ്ണികൃഷ്ണന്റെ സ്ക്രിപ്റ്റിൽ ദിലീപ് വക്കീൽ കഥാപാത്രമായ് എത്തുമ്പോൾ ആരാധകർക്ക് പ്രതീക്ഷിക്കാൻ ഒരുപാടുണ്ടാവും. വിക്കുള്ള ഒരു വക്കീൽ ആയാണ് ദിലീപ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് സൂചന. ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരും.
പ്രിയ ആനന്ദും മമത മോഹൻദാസും ആണ് ഈ ചിത്രത്തിലെ ദിലീപിന്റെ നായികാ വേഷങ്ങൾ ചെയ്യുന്നത്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത് ഷമീർ മുഹമ്മദാണ്. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറും രാഹുൽ രാജും ചേർന്നാണ്. ബാഹുബലിയിൽ കാലകേയൻ ആയി അഭിനയിച്ച പ്രഭാകർ മമ്മൂട്ടി നായകനായി എത്തിയ പരോളിന് ശേഷം എത്തുന്ന രണ്ടാമത്തെ ചിത്രമായിരിക്കും കോടതി സമക്ഷം ബാലൻ വക്കീൽ.
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
This website uses cookies.