[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

പൗർണമി സൂപ്പെറല്ലേടാ സോങ് തരംഗമാകുന്നു; രണ്ടര ലക്ഷത്തിലധികം യൂട്യൂബ് വ്യൂസ് നേടി കുതിപ്പ് തുടരുന്നു..!

ആസിഫ് അലിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ജിസ് ജോയ് ഒരുക്കിയ ചിത്രമാണ് വിജയ് സൂപ്പറും പൗർണ്ണമിയും. ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ എ കെ സുനിൽ നിർമ്മിച്ച ഈ ചിത്രം 2019 ജനുവരി രണ്ടാം വാരം റിലീസ് ചെയ്യും. രണ്ടു ദിവസം മുൻപേ റിലീസ് ചെയ്ത ഈ ചിത്രത്തിലെ സോങ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. പൗർണമി സൂപ്പെറല്ലേടാ എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ, ആസിഫ് അലി, ബാലു വർഗീസ് എന്നിവർ ചേർന്നാണ്. പ്രിൻസ് ജോർജ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് സംവിധായകനായ ജിസ് ജോയ് തന്നെയാണ്. യൂട്യൂബിൽ രണ്ടര ലക്ഷത്തിലധികം വ്യൂസ് ആണ് ഈ സോങ് വീഡിയോ ഇതിനോടകം നേടി കഴിഞ്ഞത്. യുവ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഒരു  ഹൈ എനർജി സോങ് ആണ്  പൗർണമി സൂപ്പെറല്ലേടാ എന്ന ഗാനം.

ഐശ്വര്യ ലക്ഷ്മി ആസിഫ് അലിയുടെ നായികയായി എത്തുന്ന ഈ ചിത്രത്തിൽ ബാലു വർഗീസ്, ജോസഫ് അന്നംക്കുട്ടി , രഞ്ജി പണിക്കർ, സിദ്ദിഖ് , അജു വർഗീസ്, അലെൻസിയർ, ശാന്തി കൃഷ്ണ എന്നിവരും  പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു. ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിലെ ആദ്യ ഗാനവും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതുപോലെ തന്നെ ഇതിന്റെ ട്രൈലെർ, ടീസർ തുടങ്ങിയവയും വമ്പൻ പ്രേക്ഷക പിന്തുണയാണ് നേടിയത്. ജിസ് ജോയ് തന്നെ രചനയും നിർവഹിച്ച ഈ ചിത്രം അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമാണ്. അദ്ദേഹത്തിന്റെ മൂന്നു ചിത്രങ്ങളിലും ആസിഫ് അലി തന്നെ ആണ് നായകൻ എന്നതും ഒരു സവിശേഷതയാണ്. തന്റെ തുടർച്ചയായ മൂന്നാം വിജയം തേടിയാണ് ജിസ് ജോയ് എത്തുന്നത്. 

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

2 days ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

3 days ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.