ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കിയ ചിത്രമാണ് പേട്ട. തൊട്ടതൊക്കെ പൊന്നാക്കി മാറ്റിയ കാർത്തിക് സുബ്ബരാജ് എന്ന യുവസംവിധായകന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ എത്തുന്നത് കാണാൻ സിനിമാ ലോകം വളരെ ത്രില്ലടിച്ചിരിക്കുകയാണ്. വില്ലൻ കഥാപാത്രമായെത്തുന്നത് മക്കൾ സെൽവൻ വിജയ് സേതുപതി കൂടെ ആകുമ്പോൾ പിന്നെ ആ ത്രില്ലടിക്കലിനെ പറ്റി ഒന്നും തന്നെ പറയാനില്ല.
ആരാധകർക്ക് ആഹ്ലാദിക്കാനുള്ള വാർത്തയാണ് പേട്ട ടീം ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പേട്ടയുടെ ട്രെയിലർ ഈ മാസം 28ന് എത്തുമെന്നാണ് റിപ്പോർട്ട്. യൂട്യൂബ് റെക്കോർഡുകൾ തകർക്കാൻ എത്തുന്ന ഒരൊന്നൊന്നര ഐറ്റം തന്നെ പ്രതീക്ഷിച്ചുക്കൊണ്ടാണ് രജനി ആരാധകർ കാത്തിരിക്കുന്നത്. തലൈവരുടെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പേട്ടയുടെ ടീസറിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകരികതയാണ് ലഭിച്ചിരുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിലെ എല്ലാ സ്റ്റില്ലുകൾക്കും, അനിരുദ്ധിന്റെ സംഗീതത്തിൽ ഇറങ്ങിയ പാട്ടുകൾക്കും ഗംഭീര വരവേൽപ്പാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചിരിക്കുന്നത്.
സൺ പിക്ച്ചേർസിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്. കാർത്തിക് സുബരാജ് തന്നെ രചനയും നിർവഹിച്ച ഈ ആക്ഷൻ ത്രില്ലർ ചിത്രമായ പേട്ടയിൽ വലിയൊരു താരനിര തന്നെയുണ്ട് സിമ്രാൻ ,തൃഷ, ശശികുമാർ, ബോബി സിംഹ എന്നിവർക്കൊപ്പം ബോളിവുഡ് താരം നവാസുദ്ധിൻ സിദ്ധിഖും ചിത്രത്തിൽ അഭിനയിക്കുന്നു. വരുന്ന ജനുവരി രണ്ടാം വാരത്തിൽ പൊങ്കൽ റിലീസ് ആയാണ് പേട്ട പ്രദർശനം ആരംഭിക്കാൻ പോകുന്നത്. തല അജിത്തിന്റെ വിശ്വാസവും പേട്ടയുടെ ഒപ്പം തന്നെയാണ് റിലീസ് ചെയ്യുന്നത്. എന്തായാലും ഈ വരുന്ന പൊങ്കൽ തലൈവർ ആരാധകർക്ക് പേട്ട ടീം ഒരു വിരുന്ന് തന്നെയാകും എന്ന് പ്രതീക്ഷിക്കാം.
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
This website uses cookies.