കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പ്രശസ്ത സംവിധായകൻ സിദ്ദിഖ് ഒരുക്കുന്ന പുതിയ ചിത്രമാണ് ബിഗ് ബ്രദർ. സിദ്ദിഖിന്റെ കരിയറിലെ ഏറ്റവും വലിയ മലയാള ചിത്രമായാണ് ബിഗ് ബ്രദർ ഒരുക്കുന്നത്. അദ്ദേഹം തന്നെ രചനയും നിർവഹിച്ച ഈ ചിത്രം ഏകദേശം 25 കോടി രൂപ ബഡ്ജറ്റിൽ ആണ് ഒരുക്കുന്നത്. മോഹൻലാലിന് ഒപ്പം ബോളിവുഡ് താരം അർബാസ് ഖാൻ, അനൂപ് മേനോൻ, സിദ്ദിഖ്, ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണൻ, ഇർഷാദ് തുടങ്ങി ഒരു വലിയ താര നിര അണിനിരക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ഒരു പുതുമുഖം ആണ്. മിർണ്ണ മേനോൻ എന്നാണ് ഈ പുതുമുഖ നടിയുടെ പേര്.
ബിഗ് ബ്രദർ റിലീസ് ആവുന്നതിനു മുൻപ് തന്നെ ഈ നടി സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുകയാണ്. ബിഗ് ബ്രദർ ചിത്രത്തിലെ മിർണ്ണയുടെ ചില ലൊക്കേഷൻ സ്റ്റില്ലുകൾ ആണ് ഇപ്പോൾ വൈറലാവുന്നത്. തന്റെ സൗന്ദര്യം കൊണ്ട് ഏതായാലും ഈ നടി ആരാധകരെ ഉണ്ടാക്കി കഴിഞ്ഞു. അഭിനയ മികവ് കൂടി അവകാശപ്പെടാനായാൽ നാളെ മലയാള സിനിമയിലെ മുൻനിര നടിമാരുടെ കൂട്ടത്തിൽ എത്താൻ ഈ നടിക്കാവും എന്നാണ് ഇപ്പോഴേ ആരാധകർ പറയുന്നത്. മോഹൻലാലിന് ഒപ്പമുള്ള മിർണ്ണയുടെ ലൊക്കേഷൻ ക്ലിക്കുകളും ആരാധകരുടെ ഇടയിൽ തരംഗമാകുന്നുണ്ട്.
മോഹൻലാൽ സച്ചിദാനന്ദൻ എന്ന കഥാപാത്രം ആയി എത്തുന്ന ഈ ചിത്രത്തിൽ മോഹൻലാലിന്റെ അനുജൻ ആയ വിഷ്ണു എന്ന ഡോക്ടറുടെ വേഷമാണ് അനൂപ് മേനോൻ ചെയ്യുന്നത്. കൊച്ചി, ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിൽ ആയാണ് ഈ ചിത്രം പൂർത്തിയാവുന്നത്. സ്റ്റണ്ട് സിൽവ, സുപ്രീം സുന്ദർ എന്നിവർ ഒരുക്കിയ ആക്ഷൻ രംഗങ്ങൾ ഉള്ള ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് ദീപക് ദേവ് ആണ്. ജിത്തു ദാമോദർ ആണ് ബിഗ് ബ്രദറിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. എസ് ടാകീസ്, നിക്, വൈശാഖ സിനിമ എന്നിവയുടെ ബാനറിൽ സംവിധായകൻ സിദ്ദിഖ്, ജെൻസോ ജോസ്, വൈശാഖ് രാജൻ എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. ഈ വരുന്ന ക്രിസ്മസിന് ബിഗ് ബ്രദർ തീയേറ്ററുകളിൽ എത്തും.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.