[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

വിജയ് സർ എന്നെ ആ പേര് വിളിച്ചത് ആദ്യം ക്ഷമ ചോദിച്ചതിന് ശേഷം; റോബോ ശങ്കറിന്റെ മകളും ബിഗിലിലെ നായികയുമായ ഇന്ദ്രജ

ദളപതി വിജയ് നായകനായ ബിഗിൽ ചരിത്ര വിജയം നേടി മുന്നേറുമ്പോൾ ആ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും അവതരിപ്പിച്ച അഭിനേതാക്കൾ അഭിനന്ദനം ഏറ്റു വാങ്ങുകയാണ്. രായപ്പൻ, മൈക്കൽ എന്നീ കഥാപാത്രങ്ങൾ അവതരിപ്പിച്ച വിജയ് കയ്യടി നേടുന്നതിന് ഒപ്പം തന്നെ കയ്യടി നേടുന്നു ഇതിലെ മറ്റു നടീനടന്മാരും. എടുത്തു പറയേണ്ടത് ഇതിലെ വനിതാ ഫുട്ബോൾ താരങ്ങൾ ആയെത്തിയ നടിമാരുടെ പ്രകടനമാണ്. ശരീരവും മനസ്സും പൂർണ്ണമായും നൽകിയാണ് അവർ ആ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്. വനിതാ ഫുട്ബോൾ ടീം കോച്ച് ആയാണ് വിജയ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ ഒരു ഫുട്ബോൾ താരത്തെ അവതരിപ്പിച്ച നടിയാണ് ഇന്ദ്രജ ശങ്കർ.

പാണ്ടിയമ്മ എന്ന് പേരുള്ള ആ കഥാപാത്രം അമിത വണ്ണം മൂലം ബുദ്ധിമുട്ടുന്ന ഒരു കഥാപാത്രം ആണ്. ചിത്രത്തിൽ ഈ കഥാപാത്രത്തോട് ദേഷ്യപ്പെടുന്ന സമയത്തു വിജയ് കഥാപാത്രം അവരെ ഗുണ്ടമ്മ എന്ന് കളിയാക്കി വിളിക്കുന്നുണ്ട്. എന്നാൽ അങ്ങനെ വിളിക്കുന്നതിന്‌ മുൻപ് തന്നോട് വന്നു ക്ഷമ പറഞ്ഞിട്ടാണ് വിജയ് അത് ചെയ്തത് എന്ന് പറയുന്നു ഇന്ദ്രജ. അങ്ങനെ വിളിച്ചാൽ തനിക്കു വിഷമം ആവുമോ എന്ന് ചോദിച്ചു ഉറപ്പു വരുത്തിയതിനു ശേഷമാണ് ദളപതി വിജയ് ആ പേര് വിളിച്ചത് എന്നും ഇന്ദ്രജ പറഞ്ഞു. നേരത്തെ ഒക്കെ അങ്ങനെ ആരെങ്കിലും വിളിക്കുമ്പോ തനിക്കു ദേഷ്യം വരുമായിരുന്നു എന്നും എന്നാൽ ഇപ്പോൾ അങ്ങനെ വിളിക്കുമ്പോൾ സന്തോഷം ആണെന്നും ഈ നടി പറയുന്നു.

ബിഗിൽ കണ്ടീട്ടു എല്ലാവരും നല്ലതു പറയുന്നത് കേൾക്കുമ്പോൾ സന്തോഷം ഉണ്ടെന്നു പറഞ്ഞ ഇന്ദ്രജ, തന്റെ അച്ഛന്റെ കണ്ണിലെ അഭിമാനം കാണുമ്പോൾ ആണ് ഏറെ സന്തോഷം തോന്നുന്നത് എന്നും പറഞ്ഞു. അതുപോലെ ബിഗിൽ സെറ്റിൽ വെച്ച് ജന്മദിനം ആഘോഷിച്ച കാര്യവും നയൻതാര സമ്മാനം നൽകിയതും ഒക്കെ ഓർത്തെടുക്കുന്നു ഈ നടി. ആറ്റ്ലി സംവിധാനം ചെയ്ത ബിഗിൽ സ്ത്രീ ശാക്തീകരണം, ഫെമിനിസം, കായിക ലോകത്തെ രാഷ്ട്രീയം എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് കഥ പറഞ്ഞിരിക്കുന്നത്. ഇതിൽ എ ആർ റഹ്മാൻ ഒരുക്കിയ സിംഗ പെണ്ണെ എന്ന ഗാനം ഇപ്പോൾ വമ്പൻ ഹിറ്റാണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.