പ്രാദേശിക സിനിമകൾ എന്ന പേരിൽ ഇറങ്ങുന്ന ചിത്രങ്ങളെല്ലാം ഇന്ത്യൻ സിനിമകളാണ്. പ്രത്യേകിച്ച് ആസാമിസ്, മലയാളം, മറാഠി, ബംഗാളി സിനിമകൾ അഭിപ്രായം പങ്ക് വെച്ചത് മറ്റാരുമല്ല 65 മത് നാഷണൽ അവാർഡ് ജ്യൂറി അധ്യക്ഷനായ വിഖ്യാത ചലച്ചിത്രകാരൻ ശേഖർ കപൂറാണ്. ബോളിവുഡിന് പുറത്ത് നിന്നിറങ്ങുന്ന ചിത്രങ്ങൾ അതിശയിപ്പിക്കുന്ന വിധമാണന്നാണ് അദ്ധേഹത്തിന്റെ വിലയിത്തൽ .
പുതുവർഷം പിറക്കാൻ പോകുന്ന സാഹചര്യത്തിൽ കഴിഞ്ഞൊരു കൊല്ലം പുറത്തിറക്കിയ ചിത്രങ്ങളെ വിലയിരുത്തുമ്പോൾ സിനിമകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിരുന്നെങ്കിലും 2018ൽ തിയറ്ററിൽ നിറഞ്ഞോടിയ ചിത്രങ്ങൾ വളരെ കുറവായിരുന്നു. വലിയ നിർമ്മാണ ചിലവിൽ ഇറങ്ങിയ സൂപ്പർസ്റ്റാർ ചിത്രങ്ങൾ കൂടാതെ ചെറിയ നിർമ്മാണ ചിലവിൽ ഇറങ്ങിയ മികച്ച സിനിമകളും ഉണ്ടായിരുന്നു.
ഈ വർഷം ഇറങ്ങിയ ചിത്രങ്ങളെ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ നമ്മുക്ക് മനസിൽ തൊട്ടു പോയ ചില നായക കഥാപാത്രങ്ങളുണ്ട്.വി.സി അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കം എന്ന ചിത്രം സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള ദേശിയ പുരസ്ക്കാരം കരസ്തമാക്കുകയുണ്ടായി.മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ഇന്ദ്രൻസിനെ തേടിയെത്തിയതും ഈ ചിത്രത്തിലൂടെ ആയിരുന്നു. നഷ്ടമായിപ്പോയ മകനെ മുപ്പത്തിയെട്ടാമത്തെ വയസിൽ തിരികെ കിട്ടുമ്പോൾ അവൻ ലിംഗമാറ്റം നടത്തി സ്ത്രിയായി കുടുബിനിയായ് ജീവിക്കുന്നതറിഞ്ഞ പപ്പു പിഷാരഡി എന്ന എഴുപത്തഞ്ചുക്കാരന്റെ ആത്മസംഘർഷമാണ് ചിത്രം പറയുന്നത്.ചിത്രത്തിൽ ഇന്ദ്രൻസ് എന്ന നടന്റെ മികച്ച പ്രകടനം കാണാൻ കഴിഞ്ഞു.സ്ഥിരം കോമഡി പ്രദർശനമൊ ഒന്നുമല്ലാതെ പ്രേക്ഷക മനസിനെ തൊട്ട് തലോടുന്ന നിമിഷങ്ങളിലൂടെ യാത്ര ചെയ്യിക്കുകയായിരുന്നു പപ്പു പിഷാരഡി എന്ന കഥാപാത്രം. പ്രഥമ തിലകൻ സ്മാരക പെരുന്തച്ചൻ അവാർഡ്, അടൂർ ഭാസി പുരസ്ക്കാരം തുടങ്ങിയ അംഗീകാരം ഏറ്റ് വാങ്ങിയ ചിത്രം വിദ്ധേശത്തും സ്വദ്ധേശത്തുമായ് അനേകം ഫിലിം ഫെസ്റ്റു വലുകളിൽ പ്രദർശനം നടത്തുകയുണ്ടായ്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഇറങ്ങിയ ‘ഈ മ യൗ ‘ എന്ന ചിത്രത്തിലൂടെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചെമ്പൻ വിനോദിന്റെ പ്രകടനം അസാമാന്യമായിരുന്നു.പി.ഫ് മാത്യുസിന്റെ തിരക്കഥയിൽ ഒരുക്കിയ ചിത്രത്തിൽ ലിജോ ജോസ് പെല്ലിശ്ശേരി എന്ന അതുല്യപ്രതിഭയുടെ സംവിധാനമികവിൽ ഈശി എന്ന കഥാപാത്രമായി രൂപപ്പെടുകയായിരുന്നു ചെമ്പൻ വിനോദിലൂടെ. ഇന്റെർ നാഷണൽ ഫിലിം ഫെസ്റ്റ് വെൽ ഇന്ത്യ മികച്ച നടൻ ,മികച്ച സംവിധായകൻ പുരസ്കാരം ഏറ്റ് വാങ്ങിയ ചിത്രം നെറ്റ്പാക് അവാർഡിന് അർഹമായ മികച്ച ഏഷ്യൻ സിനിമയുമായി.മികച്ച സംവിധായകനുള്ള 48 കേരള സംസ്ഥാന ഫിലിം അവാർഡിനും ലിജോ അർഹനായി.
ഫഹദ് ഫാസിൽ എന്ന മികച്ച നടന്റെ മികച്ച പെർഫോമൻസ് ലഭിച്ച വർഷമായിരുന്നു 2018. പ്രശസ്ത ഛായാഗ്രഹകൻ വേണു തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രമായിരുന്നു കാർബൺ. തനിക്ക് ലഭിക്കുന്ന കഥാപാത്രത്തിന് ആവശ്യമായ വഴക്കത്തോടെ മികച്ച നിരിക്ഷണത്തിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്ന ഫഹദ് കാർബണിൽ സിബി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതിലും അത് തുടർന്നു എന്നു പറയാം. അമൽ നീരദ്ധിന്റെ സംവിധാനത്തിൽ ഇറങ്ങിയ വരത്തൻ എന്ന സിനിമയിലും ഫഹദിന്റെ പ്രകടനം അസാമാന്യം ആയിരുന്നു. ആക്ഷന് പ്രാധാന്യം നിറഞ്ഞ ചിത്രത്തിൽ ഫഹദിന്റെ പ്രകടനം മികച്ചു നിന്നു. ഒടുവിൽ ഇറങ്ങിയ ഞാൻ പ്രകാശൻ എന്ന സത്യൻ അന്തിക്കാട് ചിത്രം തിയറ്ററുകൾ നിറഞ്ഞോടുമ്പോൾ ഫഹദ് അവതരിപ്പിക്കുന്ന പി.ആർ ആകാശ് എന്ന കഥാപാത്രത്തിന്റെ മിന്നും പ്രകടനം എടുത്തു നിൽക്കുന്നതും കാണാം.
പദ്കുമാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രം ഗംഭീര അഭിപ്രായങ്ങൾ ഏറ്റ് വാങ്ങിയ ചിത്രമാണ്. ജോജു എന്ന നടന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രമാണിത്.വിവിധ കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന ജോജുവിന്റെ പ്രകടനത്തിന് സിനിമാലോകം ഗംഭീര അഭിപ്രായങ്ങളാണ് നൽകുന്നത്.
മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമാര സംഭവത്തിൽ ജനപ്രിയ നായകന്റെ കമാരൻ നമ്പിയാർ എന്ന കഥാപാത്രത്തിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു.ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേയ്ക്ക് തിരിച്ച് വന്ന ദിലിപിന്റെ കരിയറിലെ തന്നെ വലിയ പ്രകടനമായിരുന്നു കമാര സംഭവത്തിലേത്.
താര ചിത്രങ്ങൾ എന്നതിലുപരി നല്ല ചിത്രങ്ങളുടെ മേഖലകളിലേക്കുള്ള കടന്നു പോക്കാണ് മലയാള സിനിമയിൽ ഇപ്പോൾ കാണാൻ കഴിയുന്നത്. ഇത്തരത്തിൽ മൂല്യമുള്ള സിനിമകൾ വരും കടന്നു വരുമ്പോൾ മലയാള സിനിമ തലമുറയിൽ ഭദ്രമാണന്ന് തെളിയിക്കകയും ചെയ്യുകയാണ്.
ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി" ജനുവരി രണ്ടിന്…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയിലെ ആദ്യ ഗാനം പുറത്ത്.…
ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും,ബുദ്ധിയും, കൗശലവും,ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് - കടുവാക്കുന്നേൽ കുറുവച്ചൻ.മധ്യ തിരുവതാംകൂറിലെ മീനച്ചിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യ 44 ന്റെ ടൈറ്റിൽ ടീസർ റിലീസായി. റെട്രോ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ക്രിസ്തുമസ് ദിനത്തിൽ…
ക്രിസ്തുമസ് റിലീസ് ചിത്രങ്ങളിൽ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായിമാറിയിരിക്കുകയാണ് സുരാജ് വെഞ്ഞാറമ്മൂട് നായകനായെത്തിയ എക്സ്ട്രാ ഡീസന്റ് മൂവി. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുക്കിയ…
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. ട്രെൻഡ് സെറ്റർ ആയ ഗാനങ്ങളാണ് സുഷിൻ…
This website uses cookies.