[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ആരാധകർക്ക് പുതുവത്സര സമ്മാനമായ് കെ.വി ആനന്ദ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ എത്തി…

2019 ന്റെ തുടക്കത്തിൽ തന്നെ സിനിമാ ലോകത്തിന് വലിയ പ്രതീക്ഷകൾ ഉണർത്തി തമിഴ് സൂപ്പർ താരം സൂര്യയും  മലയാളം സൂപ്പർ സ്റ്റാർ മോഹൻലാലും ഒന്നിക്കുന്ന കെ.വി ആനന്ദ് ചിത്രം ‘കാപ്പാൻ’  ടൈറ്റിൽ പേസ്റ്ററുകൾ എത്തി. ചിത്രത്തിൽ തമിഴ് യുവതാരം ആര്യയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ആക്ഷൻ പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് എത്തുന്നത്.നാഷണൽ സെക്യൂരിറ്റി ഗാർഡ് ഉയർന്ന ഉദ്യോഗസ്ഥന്റെ വേഷത്തിൽ സൂര്യയും പ്രത്യക്ഷപ്പെടുന്നു. ലണ്ടൻ, ചെന്നൈ, വടക്കെ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലായാണ് ചിത്രത്തിലെ പ്രധാന ഭാഗങ്ങൾ ഒരുക്കുന്നത്. മറ്റ് വിദ്ധേശ രാജ്യങ്ങളിലും ചിത്രികരണം ഉണ്ടാവുമെന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്.

അയൺ, മാട്രാൻ എന്ന സിനിമയ്ക്ക് ശേഷം കെ.വി ആനന്ദും സൂര്യയും ഒന്നിക്കുന്ന ചിത്രമായതിനാൽ ആരാധകർക്ക് വലിയ പ്രതീക്ഷയാണ് ചിത്രം. തേന്മാവിൻ കൊമ്പത്ത്, മിന്നാരം എന്ന മോഹൻലാൽ-പ്രിയദർശൻ ചിത്രങ്ങളിൽ ഛായഗ്രഹണം ചെയ്ത  കെ.വി ആനന്ദ് ഇത് ആദ്യമായാണ് സംവിധാന വേഷത്തിൽ മോഹൻലാലിനൊപ്പം എത്തുന്നത്. തമിഴ് ചിത്രങ്ങളിൽ എത്തുമ്പോഴെല്ലാം തമിഴ് സിനിമാ ലോകത്തെ ഞെട്ടിക്കുന്ന മോഹൻലാൽ സൂര്യയുമായ് ഒന്നിക്കുമ്പോൾ മറ്റൊരു ബ്ലോക്ക്ബസ്റ്റർ തന്നെ പ്രതീക്ഷിക്കാം.

ലൈക്ക പ്രൊഡക്ഷന്റെ ബാനറിൽ വലിയ നിർമ്മാണ ചെലവിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് പാട്ടുകൊട്ടൈ പ്രഭാകർ ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് അയൺ ചിത്രത്തിന്റെ ഛായഗ്രഹണം നിർവ്വഹിച്ച  എം.സ് പ്രഭു തന്നെയാണ്. വൈരമുത്തുവിന്റെ വരികൾക്ക് ഹാരിസ് ജയരാജാണ് സംഗീതം ഒരുക്കുന്നത്.

കഴിഞ്ഞ വർഷം വലിയ ഹിറ്റുകളൊന്നും തരാൻ കഴിയാഞ്ഞ സൂര്യയ്ക്ക് വലിയ താരസാന്നിദ്ധ്യത്തിൽ ഒരുങ്ങുന്ന ‘കാപ്പാൻ ‘ 2019ലെ വമ്പൻ തിരിച്ചു വരവായിരിക്കും.സയേഷ നായികയാവുന്ന ചിത്രത്തിൽ സമുദ്രക്കനി, ബോമൻ ഇറാനി, പ്രേം കുമാർ തുടങ്ങിയവരും അണിനിരക്കുന്നു.

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

2 days ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

3 days ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.