നാല് ഭാഷയിൽ ഒരേ സമയം നിർമ്മിച്ച പ്രാണ എന്ന ചലച്ചിത്രം ഇന്ന് മുതൽ കേരളത്തിലു എത്തുകയാണ്. ഇന്ത്യൻ സിനിമയിൽ ആദ്യമായി സറൗണ്ട് സിങ്ക് സൗണ്ട് ഫോർമാറ്റിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത സംവിധായകൻ വി കെ പ്രകാശും ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതു രാജേഷ് ജയരാമനും ആണ്. നിത്യ മേനോൻ കേന്ദ്ര കഥാപാത്രം ആയി എത്തുന്ന ഈ ചിത്രത്തിൽ ഒരൊറ്റ അഭിനേതാവ് മാത്രമേ ഉള്ളു എന്നതും ഇതിന്റെ പ്രത്യേകതയാണ്. മലയാളം, കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളിൽ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം സെൻട്രൽ പിക്ചേഴ്സ് ആണ് കേരളത്തിൽ റിലീസ് ചെയ്യുന്നത്. മികച്ച റിലീസ് ആണ് ഈ ചിത്രത്തിന് ഇവിടെ ലഭിച്ചിരിക്കുന്നത്.
ഇതിന്റെ ഗംഭീര ട്രെയ്ലറും പോസ്റ്ററുകളും പ്രേക്ഷകരെ ഏറെ ആകർഷിച്ചിട്ടുണ്ട്. സുരേഷ് രാജ്, പ്രവീൺ എസ് കുമാർ , അനിതാ രാജ് എന്നിവർ ചേർന്ന് എസ് രാജ് പ്രൊഡക്ഷൻസ്, റിയൽ സ്റ്റുഡിയോ, ട്രെൻഡ്‌സ് ഡി ഫിലിം മേക്കേഴ്‌സ് എന്നിവയുടെ ബാനറിൽ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പി സി ശ്രീറാം ദൃശ്യങ്ങൾ ഒരുക്കിയ പ്രാണക്കു വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ലൂയിസ് ബാങ്ക്സ് ആണ്. അരുൺ വിജയ് പശ്ചാത്തല സംഗീതം ഒരുക്കിയ ഈ ചിത്രത്തിന്റെ ടൈറ്റിൽ സോങ് ചെയ്തത് രതീഷ് വേഗയും ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് സുനിൽ എസ് പിള്ളയും ആണ്. ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടിയും അമിത് പ്രീതവും ചേർന്ന് നിർവഹിച്ച സൗണ്ട് ഡിസൈനും പ്രാണയുടെ പ്രത്യേകതയാണ്
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.