[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

കൊച്ചുണ്ണിയുടെ നൂറാം ദിവസം ബോക്സ് ഓഫീസ് ഭരിക്കാൻ മിഖായേൽ എത്തുന്നു; തിയേറ്റർ ലിസ്റ്റ് ഇതാ..!

കഴിഞ്ഞ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ വിജയം ആണ് നിവിൻ പോളി- മോഹൻലാൽ- റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിൽ പുറത്തു വന്ന കായംകുളം കൊച്ചുണ്ണി. ലോകമെമ്പാടുനിന്നും അറുപത്തിയെട്ടു കോടി രൂപയോളം കളക്ഷൻ നേടിയ ഈ ചിത്രം നൂറാം ദിനം പൂർത്തിയാക്കുകയാണ്. കൊച്ചുണ്ണി നൂറു ദിവസം പൂർത്തിയാക്കുന്ന ദിവസം തന്നെയാണ് നിവിൻ പോളി നായകനായ മിഖായേൽ എന്ന മാസ്സ് എന്റെർറ്റൈനെർ റിലീസ് ചെയ്യുന്നത്. ദി ഗ്രേറ്റ് ഫാദർ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ഹനീഫ് അദനി തിരക്കഥ ഒരുക്കി  സംവിധാനം ചെയ്‌ത  ഈ ചിത്രം വമ്പൻ റിലീസ് ആയാണ് ഇന്ന് എത്തുന്നത്. ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു.

Mikhael theater list

ആന്റോ ജോസെഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസെഫ് നിർമ്മിച്ച ഈ ചിത്രം ഒരു ഫാമിലി ത്രില്ലെർ ആയാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഗംഭീര ട്രെയ്‌ലറും കാരക്റ്റെർ പോസ്റ്ററുകളും വമ്പൻ ജനപ്രീതിയാണ് നേടിയെടുത്തത്. നിവിൻ പോളി ടൈറ്റിൽ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ വില്ലൻ ആയി എത്തുന്നത് യുവ താരം ഉണ്ണി മുകുന്ദൻ ആണ്. ഇവരെ കൂടാതെ ഈ ചിത്രത്തിൽ സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, കെ പി എ സി ലളിത, അശോകൻ, സുദേവ് നായർ, ബാബു ആന്റണി, കലാഭവൻ ഷാജോൺ, രഞ്ജി പണിക്കർ, ശാന്തി കൃഷ്ണ, ജയപ്രകാശ്, ജെ ഡി ചക്രവർത്തി തുടങ്ങി ഒട്ടേറെ താരങ്ങൾ അഭിനയിക്കുന്നുണ്ട്. മഞ്ജിമ മോഹൻ ആണ് മിഖായേലിലെ നായികാ വേഷത്തിൽ എത്തുന്നത്. ഗോപി സുന്ദർ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. 

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.