തമിഴ് യുവ താരം ധനുഷും മലയാളത്തിന്റെ യുവ താരം ടോവിനോ തോമസും ഒന്നിച്ച മാരി 2 എന്ന തമിഴ് ചിത്രം നാളെ മുതൽ കേരളത്തിലെ തീയേറ്ററുകളിൽ എത്തുകയാണ്. പക്കാ മാസ്സ് എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ ടോവിനോ തോമസ് വില്ലൻ ആയാണ് എത്തിയിരിക്കുന്നത്. മൂന്നു വർഷം മുൻപേ റിലീസ് ചെയ്ത മാരി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയി ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ആ ചിത്രം ഒരുക്കിയ ബാലാജി മോഹൻ തന്നെയാണ്. വണ്ടർ ബാർ ഫിലിമ്സിന്റെ ബാനറിൽ ധനുഷ് തന്നെ നിർമ്മിച്ച ഈ ചിത്രം കേരളത്തിൽ വമ്പൻ റിലീസ് ആയി എത്തിക്കുന്നത് എസ് വിനോദ് കുമാർ, സുകുമാരൻ തെക്കേപ്പാട്ടു എന്നിവരുടെ നേതൃത്വത്തിലുള്ള മിനി സ്റ്റുഡിയോ ആണ്. കാല , വട ചെന്നൈ തുടങ്ങിയ തമിഴ് ചിത്രങ്ങൾ ഇവിടെ എത്തിച്ചതും അവരാണ്.
മാരി 2 ന്റെ തിയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. പ്രേമത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറിയ സായി പല്ലവിയാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ഇവരെ കൂടാതെ വരലക്ഷ്മി ശരത് കുമാർ, കൃഷ്ണ കുലശേഖരൻ, വിദ്യ പ്രദീപ്, റോബോ ശങ്കർ, കല്ലൂരി വിനോദ് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. യുവാൻ ശങ്കർ രാജയാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ടോവിനോയുടെ കട്ട വില്ലത്തരവും ധനുഷിന്റെ കിടിലൻ ഹീറോയിസവും കാണാൻ ഉള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ ഇപ്പോൾ. ടോവിനോ ഭീജ എന്ന കഥാപാത്രം ആയി എത്തുമ്പോൾ സായി പല്ലവി എത്തുന്നത് ആനന്ദി ആയാണ്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.