മമ്മൂട്ടി ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ബിഗ് ബജറ്റ് ചിത്രമായ മധുര രാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. മോഹൻലാലിനെ നായകനാക്കി ഒരുക്കിയ പുലി മുരുകൻ എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് പുലി മുരുകന്റെ രചന നിർവഹിച്ച ഉദയ കൃഷ്ണ തന്നെയാണ്. വൈശാഖിന്റെ കന്നി ചിത്രമായ പോക്കിരി രാജയിലെ രാജ എന്ന മമ്മൂട്ടി കഥാപാത്രത്തെ ആണ് ഈ ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകരുടെ മുന്നിൽ അദ്ദേഹം എത്തിക്കുന്നത്. മമ്മൂട്ടിയുടെ മരണ മാസ്സ് ലുക്ക് ആണ് ഇന്ന് റിലീസ് ചെയ്ത ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ പ്രത്യേകത. നെൽസൺ ഐപ്പ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഘട്ടനം ഒരുക്കുന്നത് പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ ആയ പീറ്റർ ഹെയ്‌ൻ ആണ്.
ഇപ്പോൾ മധുര രാജയുടെ അവസാന ഷെഡ്യൂൾ ആണ് നടന്നു കൊണ്ടിരിക്കുന്നത്. ഇരുപതു ദിവസത്തോളം സമയമെടുത്ത് ഷൂട്ട് ചെയ്യുന്ന സംഘട്ടന രംഗവും അതുപോലെ സണ്ണി ലിയോണിയും മമ്മൂട്ടിയും ഒന്നിക്കുന്ന ഒരു ഐറ്റം സോങുമാണ് ഇനി ഈ ചിത്രത്തിന്റേതായി ചിത്രീകരിക്കാൻ ബാക്കിയുള്ളത്. ഗോപി സുന്ദർ സംഗീതം പകരുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കുന്നത് ഷാജി കുമാർ ആണ്. തമിഴ് നടൻ ജയ് ഒരു പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ വില്ലൻ ആയി എത്തുന്നത് പ്രശസ്ത തെലുങ്കു നടനും പുലി മുരുകനിലെ വില്ലനുമായിരുന്ന ജഗപതി ബാബു ആണ്. ഇവർക്ക് പുറമെ സലിം കുമാർ, സിദ്ദിഖ്, വിജയ രാഘവൻ, അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം, നെടുമുടി വേണു, ആർ കെ സുരേഷ്, അജു വർഗീസ്, ബിജു കുട്ടൻ, ധർമജൻ, നോബി, ബാല, മണിക്കുട്ടൻ, കൈലാഷ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ബൈജു എഴുപുന്ന, എം ആർ ഗോപകുമാർ, ജയൻ ചേർത്തല, സന്തോഷ് കീഴാറ്റൂർ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.