കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ ബ്രോ ഡാഡി പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം നവാഗതരായ ശ്രീജിത്ത്, ബിബിൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. മോഹൻലാൽ തന്നെ നായകനായ ലൂസിഫർ എന്ന ബ്ലോക്കബ്സ്റ്റർ ചിത്രം ഒരുക്കിയാണ് പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ വരുന്ന ഈ ചിത്രത്തിൽ മോഹൻലാലിനൊപ്പം പൃഥ്വിരാജ് സുകുമാരനും അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ പ്രേക്ഷകരെ ആവേശം കൊള്ളിച്ചു കൊണ്ട് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. ജോൺ കാറ്റാടി, ഈശോ കാറ്റാടി എന്ന് പേരുള്ള അച്ഛനും മകനും ആയാണ് ഇതിൽ ഇവർ അഭിനയിച്ചിരിക്കുന്നത് എന്നാണ് സൂചന.
ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദീപക് ദേവും ക്യാമറ ചലിപ്പിച്ചത് അഭിനന്ദം രാമാനുജനും ആണ്. ഒറ്റിറ്റി റിലീസ് ആയി തീരുമാനിച്ചിരിക്കുന്ന ഈ ചിത്രം അടുത്ത മാസം റിലീസ് ചെയ്യുമെന്നാണ് സൂചന. അതുപോലെ ഇതിന്റെ ആദ്യ ടീസർ വൈകാതെ പുറത്തു വരുമെന്നും റിപ്പോർട്ടുകൾ പറയുന്നു. മോഹൻലാൽ, പൃഥ്വിരാജ് എന്നിവരെ കൂടാതെ കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, സൗബിൻ ഷാഹിർ, ജഗദീഷ്, കനിഹ, ഉണ്ണി മുകുന്ദൻ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ഇതിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും മോഹൻലാൽ തന്നെയാണ് നായകൻ. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാൻ ആണ് ആ ചിത്രം. ഡിസ്‌നി ഹോട്ട് സ്റ്റാർ റിലീസ് ആയാണ് ബ്രോ ഡാഡി എത്തുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.