[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മാസ്സ് സിനിമ എന്ന് പറഞ്ഞു കൊണ്ട് തന്നെ തീയേറ്ററിലേക്ക് കൊണ്ട് വരാൻ പറ്റുന്ന സിനിമയാണ് ആറാട്ട്: മോഹൻലാൽ..!

മലയാളത്തിന്റെ മഹാനടൻ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആറാട്ടു. ഫെബ്രുവരി പത്തിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് മോഹൻലാൽ. പൂർണ്ണമായും ഒരു മാസ്സ് സിനിമ എന്ന് പറഞ്ഞു കൊണ്ട് തന്നെ തീയേറ്ററിലേക്ക് കൊണ്ട് വരാൻ സാധിക്കുന്ന സിനിമയാണ് ആറാട്ട് എന്നാണ് മോഹൻലാൽ പറയുന്നത്. എന്നാൽ എല്ലാ ചിത്രങ്ങളും അങ്ങനെ മാത്രം ചെയ്യാൻ കഴിയില്ല എന്നും, വ്യത്യസ്ത തരത്തിലുള്ള ചിത്രങ്ങൾ ചെയ്യാൻ ആണ് താൻ ആഗ്രഹിക്കുന്നത് എന്നും മോഹൻലാൽ പറയുന്നു. ദൃശ്യം 2 ഒരു ഫാമിലി ത്രില്ലർ ആയിരുന്നു എങ്കിൽ, മരക്കാർ ഒരു ചരിത്ര പശ്ചാത്തലത്തിൽ ഉള്ള ചിത്രമായിരുന്നു എന്നും, ഇനി വരാൻ പോകുന്ന ബ്രോ ഡാഡി, 12 ത് മാൻ, മോൺസ്റ്റർ, റാം എന്നീ ചിത്രങ്ങൾ എല്ലാം തന്നെ യഥാക്രമം കോമഡി, ത്രില്ലർ, ആക്ഷൻ അങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിൽ ഒരുങ്ങുന്ന ചിത്രങ്ങളാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന ബാരോസ് എന്ന ചിത്രമാണെങ്കിൽ ഒരു ത്രീഡി ഫാന്റസി ചിത്രമാണ്. ആറാട്ട് എന്ന ചിത്രം രചിച്ചത് ഉദയ കൃഷ്ണയും സംവിധാനം ചെയ്തത് ബി ഉണ്ണികൃഷ്ണനും ആണ്. പതിനെട്ട് കോടി രൂപ ബഡ്ജറ്റില്‍ നിർമ്മിച്ച ഈ ചിത്രത്തിൽ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹൻലാൽ അഭിനയിച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശ്രദ്ധ ശ്രീനാഥ് നായികാ വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി ഒരു വലിയ താരനിര അണിനിരക്കുന്നു. സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ അതിഥി വേഷത്തിലും എത്തുന്ന ഈ ചിത്രത്തിന് രാഹുൽ രാജ് ആണ് സംഗീതം പകർന്നതു. ഇതിനു കാമറ ചലിപ്പിച്ചത് വിജയ് ഉലകനാഥും എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദും ആണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.