[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മെഗാസ്റ്റാർ ചിത്രം ഉണ്ടയുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ ഇതാ..!!

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘ഉണ്ട’. അനുരാഗ കരിക്കിൻ വെള്ളം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷമുള്ള ഖാലിദ്‌ റഹ്‌മാന്റെ സംവിധാന സംരംഭമാണ് ‘ഉണ്ട’. ചിത്രത്തിന്റെ ആദ്യ ക്യരാക്റ്റർ പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. ജോജോ സാംസൺ എന്ന ഷൈൻ ടോം ചാക്കോയുടെ കഥാപാത്രത്തെയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പ്രേക്ഷകർക്ക് മുമ്പിൽ പരിചയപ്പെടുത്തിയിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥനായാണ് ഷൈൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. കേരളത്തിൽ നിന്ന് ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥർ നക്സലേറ്റുകളുടെ കേന്ദ്രമായ നോർത്ത് ഇന്ത്യയിൽ ഇലക്ഷൻ ഡ്യൂട്ടിയ്ക്ക് വേണ്ടി വരുകയും പിന്നീട് അരങ്ങേറുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഉണ്ടയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹർഷദാണ്.

ആസിഫ് അലി, അർജ്ജുൻ അശോകൻ, വിനയ് ഫോർട്ട്, ഷൈൻ ടോം ചാക്കോ, കലാഭവൻ ഷാജോൻ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, റോണി ഡേവിഡ്, ദിലീഷ് പോത്തൻ, ലുക്ക്മാൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ബോളിവുഡ് താരങ്ങളായ ഓംകാർ ദാസ്, മാണിക്പുരി, ബാഗ്വാൻ തിവാരി,ചെയ്‌ൻ ഹോ ലിയവോയും ചിത്രത്തിൽ ഭാഗമാണ്. സജിത് പുരുഷനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം ഒരുക്കുന്നത്. ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് ശ്യാം കൗശലാണ്. മൂവി മില്ലിന്റെയും ജമിനി സ്റ്റുഡിയോസിന്റെയും ബാനറിൽ കൃഷ്ണൻ സേതുകുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ഈദ് റിലീസായി ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തും.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 days ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

7 days ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

3 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

3 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

4 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

4 weeks ago

This website uses cookies.