[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

സൂപ്പർതാരം സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാൻ മോഹൻലാലിനൊപ്പം മലയാളത്തിലേക്ക്..

മാസ്റ്റർ ഡയറക്ടർ സിദ്ദിഖ് മലയാള സിനിമയുടെ താര ചക്രവർത്തിയായ മോഹൻലാലിനെ നായകനാക്കി ഒരുക്കാൻ പോകുന്ന ചിത്രമാണ് ബിഗ് ബ്രദർ.  സിദ്ദിഖ് തന്നെ രചന നിർവഹിക്കുന്ന ഈ ചിത്രം നിർമിക്കുന്നതും സിദ്ദിഖ് ആണ്. സിദ്ദിഖിനൊപ്പം വൈശാഖ് രാജൻ, ജെൻസോ ജോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം 25 കോടിയോളം മുതൽ മുടക്കിലാണ് ഒരുക്കുന്നത് എന്നാണ് സൂചന. പ്രശസ്ത തെന്നിന്ത്യൻ നടി റെജീന കസാന്ദ്ര നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ബോളിവുഡിൽ നിന്നും 2 നായികമാർ ഉണ്ടാകും എന്ന് സൂചന ഉണ്ട്. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന്റെ ഇളയ സഹോദരനും നടനുമായ അർബാസ് ഖാൻ ഈ ചിത്രത്തിൽ അഭിനയിക്കും.

വേദാന്തം എന്ന് പേരുള്ള നോർത്ത് ഇന്ത്യക്കാരൻ ആയ ഒരു ഐ സി എസ് ഉദ്യോഗസ്ഥൻ ആയാണ് അദ്ദേഹം അഭിനയിക്കുന്നത് എന്നാണ് സൂചന. നടൻ, സംവിധായകൻ, നിർമ്മാതാവ് എന്ന നിലയിൽ ഒക്കെ ഏറെ പ്രശസ്തൻ ആണ് അർബാസ് ഖാൻ. ലുസിഫെറിൽ ബോളിവുഡ് താരം വിവേക് ഒബ്‌റോയ് വില്ലൻ ആയി എത്തിയ പോലെ ബിഗ് ബ്രദറിൽ മറ്റൊരു ബോളിവുഡ് താരം മോഹൻലാലിനൊപ്പം എത്തുന്നു എന്നതും കൗതുകകരമായ കാര്യമാണ്. ഈ ചിത്രത്തിൽ ആസിഫ് അലിയും ഉണ്ടാകും എന്ന് സ്ഥിതീകരിക്കാത്ത ഒരു  വാർത്ത ഉണ്ട്. അനൂപ് മേനോൻ, വിഷ്ണു ഉണികൃഷ്ണൻ, ചെമ്പൻ വിനോദ്, ടിനി ടോം തുടങ്ങി വലിയ താര നിര അണിനിരക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദീപക് ദേവും ദൃശ്യങ്ങൾ ഒരുക്കുന്നത് ജിത്തു ദാമോദറും ആണ്. ആർ ഗൗരി ശങ്കർ ആണ് ഇതിന്റെ എഡിറ്റർ. ജൂൺ ഇരുപതിന്‌ ആണ് ബിഗ് ബ്രദറിന്റെ ഷൂട്ടിംഗ് തുടങ്ങുക.

webdesk

Recent Posts

പ്രിൻസ് ജോയ് ചിത്രം ‘ടൈറ്റൻസ്’ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; തരംഗമായി റിലീസ് ടീസർ, ആഗോള റിലീസ് ഒക്ടോബർ 22ന്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന പ്രിൻസ് ജോയ് ചിത്രം ‘ടൈറ്റൻസി’ന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഒക്ടോബർ 22ന് ആഗോളതലത്തിൽ…

2 hours ago

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

3 days ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

4 days ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 weeks ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 weeks ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

This website uses cookies.