വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് ടീം ഇന്ന് മലയാള സിനിമയിലെ ഏറ്റവും പ്രശസ്തരായ തിരക്കഥ രചയിതാക്കളായി മാറി കഴിഞ്ഞു. അവർ തിരക്കഥ ഒരുക്കിയ അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ചിത്രങ്ങൾ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയപ്പോൾ അവരുടെ മൂന്നാമത്തെ ചിത്രമായ ഒരു യമണ്ടൻ പ്രേമകഥയും വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്. ദുൽഖർ സൽമാൻ നായക വേഷത്തിൽ എത്തിയ ഈ ചിത്രം ഇപ്പോൾ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിനും നടൻമാർ എന്ന നിലയിലും നായകന്മാർ എന്ന നിലയിലും പ്രേക്ഷകർക്കിടയിൽ ഇപ്പോൾ പ്രശസ്തരാണ്. സിനിമയിൽ വളരെ പ്രശസ്തർ ആയെങ്കിലും തന്റെ ഒരു യമണ്ടൻ സ്വപ്നം പൂവണിയുന്നു കാത്തിരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. അത് ഉടനെ തന്നെ സഫലമാകും എന്നുമാണ് അദ്ദേഹം പറയുന്നത്.
ആ സ്വപ്നം മറ്റൊന്നുമല്ല, സ്വന്തമായി പുതിയ ഒരു വീട് എന്നതാണ് അത്. വിഷ്ണു ഉണ്ണികൃഷ്ണന്റെ പുതിയ വീടിന്റെ പണി നടക്കുകയാണ്. ഈ വർഷം പകുതിയോടെ ഏറെ കാലമായി സ്വപ്നം കാണുന്ന പുതിയ വീട്ടിലേക്കു താമസം മാറാൻ കഴിയും എന്ന് തന്നെയാണ് വിഷ്ണുവിന്റെ പ്രതീക്ഷ. സിനിമയിൽ നിന്നുള്ള വരുമാനം കൊണ്ട് ചെമ്പുമുക്കിൽ എട്ടു സെന്റ് സ്ഥലം വാങ്ങി അവിടെയാണ് വിഷ്ണു വീട് പണിയുന്നത്. ഏതായാലും വാടക വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്കു മാറാൻ കാത്തിരിക്കുകയാണ് വിഷ്ണു. ബിബിൻ ഈ അടുത്തിടെ സ്വന്തം വീട്ടിലേക്കു മാറിയിരുന്നു. ഒരു യമണ്ടൻ പ്രേമകഥയിലും ഇരുവരും അഭിനയിച്ചിട്ടുണ്ട്. കണ്ണ് കാണാൻ വയ്യാത്ത കഥാപാത്രം ആയി വിഷ്ണു എത്തിയപ്പോൾ സിനിമയിലെ വില്ലൻ ആയാണ് ബിബിൻ ജോർജ് എത്തിയത്.
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
This website uses cookies.