മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘ഉണ്ട’. അനുരാഗ കരിക്കിൻ വെള്ളം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷമുള്ള ഖാലിദ് റഹ്‌മാന്റെ സംവിധാന സംരംഭമാണ് ‘ഉണ്ട’. ചിത്രത്തിന്റെ ആദ്യ ക്യരാക്റ്റർ പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. ജോജോ സാംസൺ എന്ന ഷൈൻ ടോം ചാക്കോയുടെ കഥാപാത്രത്തെയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പ്രേക്ഷകർക്ക് മുമ്പിൽ പരിചയപ്പെടുത്തിയിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥനായാണ് ഷൈൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. കേരളത്തിൽ നിന്ന് ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥർ നക്സലേറ്റുകളുടെ കേന്ദ്രമായ നോർത്ത് ഇന്ത്യയിൽ ഇലക്ഷൻ ഡ്യൂട്ടിയ്ക്ക് വേണ്ടി വരുകയും പിന്നീട് അരങ്ങേറുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഉണ്ടയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹർഷദാണ്.
ആസിഫ് അലി, അർജ്ജുൻ അശോകൻ, വിനയ് ഫോർട്ട്, ഷൈൻ ടോം ചാക്കോ, കലാഭവൻ ഷാജോൻ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, റോണി ഡേവിഡ്, ദിലീഷ് പോത്തൻ, ലുക്ക്മാൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ബോളിവുഡ് താരങ്ങളായ ഓംകാർ ദാസ്, മാണിക്പുരി, ബാഗ്വാൻ തിവാരി,ചെയ്‌ൻ ഹോ ലിയവോയും ചിത്രത്തിൽ ഭാഗമാണ്. സജിത് പുരുഷനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം ഒരുക്കുന്നത്. ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് ശ്യാം കൗശലാണ്. മൂവി മില്ലിന്റെയും ജമിനി സ്റ്റുഡിയോസിന്റെയും ബാനറിൽ കൃഷ്ണൻ സേതുകുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ഈദ് റിലീസായി ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തും.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.