പ്രശസ്ത സംവിധായകൻ മാധവ് രാമദാസൻ ഒരുക്കിയ പുതിയ ചിത്രമാണ് ഗിന്നസ് പക്രു നായകനായ ഇളയ രാജ എന്ന ചിത്രം. ഗിന്നസ് പക്രുവിനൊപ്പം ഗോകുൽ സുരേഷ്, ദീപക് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം മാധവ് രാമദാസിന്റെ മൂന്നാമത്തെ ചിത്രമാണ്. മേൽവിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങൾക്ക് ശേഷം അദ്ദേഹം ഒരുക്കിയ ചിത്രമാണ് ഇത്. ഗിന്നസ് പക്രു കിടിലൻ ഗെറ്റപ്പിൽ പ്രത്യക്ഷപ്പെട്ട ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റെർ ഏറെ ശ്രദ്ധ നേടിയെടുത്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ക്രിസ്മസ് സ്പെഷ്യൽ പോസ്റ്ററും സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. മാസ്സ് ലുക്കിൽ ആണ് ഈ പോസ്റ്ററിൽ ഗിന്നസ് പക്രു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഗിന്നസ് പക്രുവിനൊപ്പം ഗോകുൽ സുരേഷ്, ദീപക് എന്നിവരും ഈ പോസ്റ്ററിൽ ഉണ്ട്. ഒരു ചെസ്സ് ബോർഡിന്റെ ഡിസൈനിൽ ഉള്ള മുണ്ടു ധരിച്ചാണ് മൂവരും ഈ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇളയ രാജയുടെ ടൈറ്റിൽ ഡിസൈനും ഒരു ചെസ്സ് ബോർഡിലെ വെള്ളയും കറുപ്പും കളങ്ങളുടെ പാറ്റേണിൽ ആണ് ചെയ്തിരിക്കുന്നത്. 2011 ഇൽ ആണ് മാധവ് രാമദാസൻ മേൽവിലാസം എന്ന തന്റെ ആദ്യ ചിത്രവുമായി എത്തിയത്. ഒരു കോർട്ട് റൂം ഡ്രാമ ആയി ഒരുക്കിയ ഈ ചിത്രത്തിൽ സുരേഷ് ഗോപി, പാർത്ഥിപൻ, അശോകൻ, തലൈവാസൽ വിജയ്, കൃഷ്ണകുമാർ എന്നിവർ ആണ് പ്രധാന വേഷങ്ങൾ ചെയ്തത്. പിന്നീട് അദ്ദേഹം വന്നത് സുരേഷ് ഗോപി, ജയസൂര്യ , ആസിഫ് അലി, ഇന്ദ്രൻസ് എന്നിവരെ വെച്ച് അപ്പോത്തിക്കിരി ഒരുക്കിക്കൊണ്ടാണ്. 2013 ഇൽ ആണ് ആ ചിത്രം എത്തിയത്. അടുത്ത വർഷം റിലീസിന് എത്തുന്ന ഇളയ രാജയുടെ ഒരു മോഷൻ പോസ്റ്ററും എത്തിയിരുന്നു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.