മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ മകനും യുവ താരവുമായ പ്രണവ് മോഹൻലാൽ തന്റെ ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. അതിന്റെ ഭാഗമായി പ്രണവ് നായകനായി എത്തുന്ന പുതിയ ചിത്രമായ ഹൃദയത്തിലെ പ്രണവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് ഹൃദയം ടീം. വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇപ്പോൾ പോസ്റ്റ്- പ്രൊഡക്ഷൻ സ്റ്റേജിലാണ്. ഒരു ക്യാമറയുമായി നിൽക്കുന്ന പ്രണവിന്റെ ചിത്രമാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ചിത്രം എന്ന ക്ലാസിക് സിനിമയിലെ മോഹൻലാലിനെ ഓർമിപ്പിക്കുന്നു പ്രണവിന്റെ ഈ ലുക്ക് എന്ന് ആരാധകരും സിനിമാ പ്രേമികളും പറയുന്നുണ്ട്. മെറിലാൻഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഹിഷാം അബ്ദുൽ വഹാബും ക്യാമറ ചലിപ്പിക്കുന്നത് വിശ്വജിത്തുമാണ്. രഞ്ജൻ എബ്രഹാം എഡിറ്റ് ചെയ്യുന്ന ഈ ചിത്രം ഒക്ടോബർ റിലീസ് ആയി എത്തിക്കാൻ ആണ് ശ്രമിക്കുന്നത്.
കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ നായികമാരായി എത്തുന്ന ഹൃദയത്തിൽ അജു വർഗീസും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഒരു ചെറുപ്പക്കാരന്റെ 17 വയസ്സ് മുതൽ 30 വയസ്സുവരെയുള്ള ജീവിത യാത്രയുടെ കഥയാണ് ഈ ചിത്രം പറയുന്നത് എന്നാണ് സൂചന. സംഗീതത്തിനും വളരെയധികം പ്രാധാന്യമുള്ള ഒരു ചിത്രമാണ് ഹൃദയം. ഈ ചിത്രം കൂടാതെ മോഹൻലാൽ നായകനായ പ്രിയദർശൻ ചിത്രം മരക്കാർ ആണ് പ്രണവ് അഭിനയിച്ചു ഇനി എത്താനുള്ള ചിത്രം. അതിൽ മോഹൻലാൽ അവതരിപ്പിക്കുന്ന മരക്കാരിന്റെ യൗവ്വനകാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ആദി എന്ന ജീത്തു ജോസഫ് ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച പ്രണവ്. പുനർജനി എന്ന മേജർ രവി ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറി, സംസ്ഥാന ചലച്ചിത്ര പുരസ്‍കാരവും നേടിയ ആളാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.