[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കുഞ്ഞാലി ആയി പ്രണവ് വരുമ്പോൾ മികച്ച ഒരു നടനെ നിങ്ങൾക്ക് കാണാം; മനസ്സ് തുറന്നു അനി ഐ വി ശശി..!

മലയാളത്തിലെ യുവതാരങ്ങളിൽ ഒരാളും കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ മകനുമായ പ്രണവ് മോഹൻലാൽ ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. അതിന്റെ ഭാഗമായി റിലീസ് ചെയ്ത, ഹൃദയം എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലെ പ്രണവിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി കഴിഞ്ഞു. ഹൃദയം കൂടാതെ പ്രണവ് അഭിനയിച്ചു പുറത്തു വരാനുള്ളത് മോഹൻലാൽ- പ്രിയദർശൻ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹമാണ്. അതിൽ കുഞ്ഞാലി മരക്കാർ എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ യൗവ്വനകാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ആ ചിത്രത്തിലെ പ്രണവിന്റെ പ്രകടനത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ആ ചിത്രത്തിന്റെ സഹരചയിതാവും സഹസംവിധായകനുമായ അനി ഐ വി ശശി. ഈ അടുത്തിടെ നിന്നിലാ എന്നില എന്ന പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ചിത്രത്തിലൂടെ സംവിധായകൻ ആയും അരങ്ങേറ്റം കുറിച്ച അനി, ഇതിഹാസ സംവിധായകൻ ഐ വി ശശിയുടേയും നടി സീമയുടെയും മകനാണ്.

കുഞ്ഞാലി മരക്കാർ ആയി മികച്ച പ്രകടനമാണ് പ്രണവ് കാഴ്ചവെച്ചിരിക്കുന്നത് എന്നും അതിലെ ചില രംഗങ്ങൾ അത്രമാത്രം ഹൃദയസ്പർശിയായി പ്രണവ് അവതരിപ്പിച്ചിട്ടുണ്ടെന്നും അനി പറയുന്നു. ഇതുവരെ പ്രണവ് ചെയ്ത ഒരു ചിത്രത്തിലും കാണാത്ത അഭിനയ മുഹൂര്തങ്ങളാണ് മരക്കാരിൽ അദ്ദേഹം സമ്മാനിച്ചതെന്നും അതിലൂടെ പ്രണവ് മോഹൻലാൽ എന്ന മികച്ച നടനെ പ്രേക്ഷകർക്ക് കാണാൻ സാധിക്കുമെന്നും അനി പറയുന്നു. പ്രണവ് മോഹൻലാൽ എന്ന നടന്റെ അഭിനയമികവ് സിനിമാലോകം കാണാനിരിക്കുന്നതേ ഉള്ളൂ എന്നും അനി നേരത്തെ പറഞ്ഞിരുന്നു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്യുന്ന മരക്കാർ മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും സന്തോഷ് ടി കുരുവിളയുടെ മൂണ്‍ലൈറ്റ് എന്റര്‍ടെയിന്‍മെന്റും, കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേർന്നു നിർമ്മിച്ച ഈ ചിത്രം ആഗസ്റ്റ് 12 നു കേരളത്തിലെ മുഴുവൻ സ്ക്രീനുകളിലും ആയി റിലീസ് ചെയ്യാനാണ് പ്ലാൻ.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

2 days ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 days ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

3 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

4 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

4 weeks ago

This website uses cookies.