[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ബാഹുബലി 2 നെയും അവേഞ്ചേഴ്‌സ് എന്‍ഡ്‍ഗെയിമിനെയും മറികടന്ന് തല അജിത്ത് ചിത്രം; ആഗോള റെക്കോർഡ് സൃഷ്ടിച്ചു വലിമൈ

തമിഴകത്തിന്റെ തല അജിത് നായകനായി എത്തുന്ന പുതിയ ചിത്രമാണ് വലിമൈ. നേർക്കൊണ്ട പാർവൈ എന്ന ചിത്രത്തിന് ശേഷം അജിത്- എച് വിനോദ് ടീം ഒന്നിക്കുന്ന ഈ ചിത്രം ഇന്ന് ഇന്ത്യൻ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. ബോണി കപൂർ നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ആക്ഷൻ ചിത്രത്തിൽ ഹുമ ഖുറേഷിയാണ് നായികാ വേഷം ചെയ്യുന്നത്. ഷൂട്ടിംഗ് തുടങ്ങി ഏകദേശം രണ്ടു വർഷത്തോളം ആയിട്ടും ചിത്രത്തെ കുറിച്ചുള്ള ഒരു വിവരവും പുറത്തു വിടാതെ വളരെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിച്ചു കൊണ്ടാണ് അണിയറ പ്രവർത്തകർ മുന്നോട്ടു നീങ്ങുന്നത്. ഏതായാലും ഒരു വിവരവും  ഇപ്പോൾ ലഭ്യമല്ലെങ്കിലും, ഫസ്റ്റ് ലുക്ക് പോസ്റ്റർ പോലും ഇറങ്ങിയിട്ടില്ലെങ്കിലും ഒരു വമ്പൻ റെക്കോർഡ് ഇപ്പോൾ തന്നെ വലിമൈ സൃഷ്ടിച്ചു കഴിഞ്ഞു. ടിക്കറ്റ് ബുക്കിംഗ് വെബ് സൈറ്റ് ആയ ബുക്ക് മൈ ഷോയില്‍ ചിത്രം നേടിയിരിക്കുന്ന ‘ഇന്‍ററസ്റ്റുകളുടെ’ എണ്ണമാണ് ഇപ്പോൾ ചരിത്രമായി മാറിയിരിക്കുന്നത്.

1.73 മില്യണ്‍ ഇന്‍ററസ്റ്റുകളാണ് ഈ ചിത്രം ബുക്ക് മൈ ഷോയില്‍ ഇതിനോടകം നേടിയിരിക്കുന്നത്. ഈ അടുത്തകാലത്ത് ബോക്സ്ഓഫീസ് ചരിത്രത്തിലെ റെക്കോര്‍ഡ് വിജയങ്ങളായി മാറിയ തെലുങ്കു ചിത്രം ബാഹുബലി 2, ഹോളിവുഡ് ചിത്രം അവഞ്ചേഴ്സ് എന്‍ഡ്‍ഗെയിം എന്നിവയെ പിന്നിലാക്കുന്ന നേട്ടമാണ് വലിമൈ നേടിയെടുത്തിരിക്കുന്നതു. റിലീസിനു മുന്‍പ് എന്‍ഡ്‍ഗെയിം 1.70 മില്യണും ബാഹുബലി 2 ഒരു മില്യണും ഇന്‍ററസ്റ്റുകളാണ് ബുക്ക് മൈ ഷോയില്‍ നേടിയിരുന്നത്. പക്ഷെ ഒരു ഫസ്റ്റ് ലുക്ക് പോസ്റ്റർ പോലും ഇറങ്ങാതെ ആണ് അജിത് ചിത്രം ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ പ്രീ-റിലീസ് ബിസിനസിലൂടെ 200 കോടി ക്ലബ്ബില്‍ ഈ ചിത്രം ഇടംപിടിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആഗോള തിയട്രിക്കല്‍, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളുടെ വില്‍പ്പനയിലൂടെയാണ് വലിമൈ ഇത് കരസ്ഥമാക്കിയത് എന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഒരു പൊലീസ് ത്രില്ലര്‍ എന്നു കരുതപ്പെടുന്ന  വലിമൈയിൽ യാമി ഗൗതം, ഇലിയാന ഡിക്രൂസ് എന്നിവരും അഭിനയിക്കുന്നുണ്ട്. 

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.